എടിഎമ്മിൽ പണം നിറയ്ക്കാൻ പോയ സുരക്ഷാ ഗാർഡുകളെ വെടിവച്ചു കൊന്ന് 93 ലക്ഷം കവർന്നു
Friday, January 17, 2025 5:24 AM IST
ബീദർ: കർണാടകയിലെ ബീദറിൽ എടിഎമ്മിൽ പണം നിറയ്ക്കാൻ പോയ രണ്ടു സുരക്ഷാ ജീവനക്കാരെ അക്രമികൾ വെടിവച്ചു കൊന്ന് 93 ലക്ഷം രൂപ കവർന്നു. സിഎംഎസ് ഏജൻസി ജീവനക്കരായ ഗിരി വെങ്കടേഷ്, ശിവകാശിനാഥ് എന്നിവരാണ് ബീദർ ടൗണിൽവച്ച് ഇന്നലെ രാവിലെ 11.30ന് കൊല്ലപ്പെട്ടത്.
തിരക്കേറിയ ശിവാജി ചൗക്കിലെ എസ്ബിഐ എടിഎമ്മിൽ പണം നിറയ്ക്കാൻ സുരക്ഷാ ഗാർഡുകളെത്തിയപ്പോഴായിരുന്നു ബൈക്കിലെത്തിയ മോഷ്ടാക്കൾ വെടിവച്ചത്. അക്രമികൾ എട്ടു റൗണ്ട് വെടിയുതിർത്തു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി. ആക്രമണശേഷം പണവുമായി രക്ഷപ്പെട്ടവരെ പിടികൂടാനായി തെരച്ചിൽ ഊർജിതമാക്കി.