കുട്ടികളുടെ അശ്ലീലദൃശ്യം സൂക്ഷിച്ചാലും പോക്സോ
കുട്ടികളുടെ അശ്ലീലദൃശ്യം സൂക്ഷിച്ചാലും പോക്സോ
Tuesday, September 24, 2024 2:29 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹം. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി വി​ധി​ച്ചു.

കു​ട്ടി​ക​ൾ ഇ​ര​യാ​യ അ​ശ്ലീ​ല വീ​ഡി​യോ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്തു ക​ണ്ട​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി, സു​പ്രീം​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി.

അ​ശ്ലീ​ല​ വീ​ഡി​യോ​ക​ൾ അ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ പോ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന പോ​ക്സോ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും ഇ​നി ബാ​ധ​ക​മാ​കും.

കു​റ്റ​കൃ​ത്യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​ന്നാ​ൽ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടി​വ​രും. ഫ​ല​ത്തി​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഇ​ര​ക​ളാ​യ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​തും സൂക്ഷി ക്കുന്നതും ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

കു​ട്ടി​ക​ളെ ഇ​ര​യാ​ക്കു​ന്ന ലൈം​ഗി​കപ്ര​വൃ​ത്തി​ക​ളും അ​തി​ന്‍റെ റി​ക്കോ​ർ​ഡിം​ഗും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽനി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നു പ​ര​മോ​ന്ന​ത കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം (ചൈ​ൽ​ഡ് പോ​ണോ​ഗ്ര​ഫി) എ​ന്ന​തി​നു​ പ​ക​രം കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ (ചൈ​ൽ​ഡ് സെ​ക്‌​ഷ്വ​ൽ എ​ക്സ്പ്ലോ​യി​റ്റേ​റ്റീ​വ് ആ​ൻ​ഡ് അ​ബ്യൂ​സ് മെ​റ്റീ​രി​യ​ൽ- സി​എ​സ്ഇ​എം) എ​ന്ന ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സു​പ്രീംകോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​ത്തി​ന്‍റെ ക്രി​മി​ന​ൽ​സ്വ​ഭാ​വ​വും ഗൗ​ര​വ​മേ​റി​യ​തും ശ​ക്ത​വു​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ബോ​ധ്യ​പ്പെ​ടാ​ൻ ഇ​ത്ത​ര​ത്തി​ലൊ​രു പു​തി​യ നി​യ​മം ആ​വ​ശ്യ​മാ​ണ്.


കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് സ​ങ്ക​ൽ​പ്പി​ക്കാ​വു​ന്ന ഏ​റ്റ​വും നി​കൃ​ഷ്‌​ട​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല​യും മ​നോ​ജ് മി​ശ്ര​യും അ​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കു​റ്റ​കൃ​ത്യം, അ​ശ്ലീ​ലം എ​ന്നീ പ്ര​യോ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ത​മ്മി​ലു​ള്ള ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി​യാ​യി കാ​ണു​ന്നു. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം എ​ന്ന പ​ദം കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ മു​ഴു​വ​ൻ വ്യാ​പ്തി​യും ഉ​ൾ​ക്കൊ​ള്ളാ​ത്ത തെ​റ്റാ​യ പ്ര​യോ​ഗ​മാ​ണ്.

ചൈ​ൽ​ഡ് പോ​ണോ​ഗ്ര​ഫി എ​ന്ന പ​ദം നി​സാ​ര​വ​ത്ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കും. ഓ​രോ ത​വ​ണ കാ​ണു​ന്പോ​ഴോ പ​ങ്കി​ടു​ന്പോ​ഴോ കു​ട്ടി​യു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​ർ​ഫ് ചെ​യ്യാ​ൻ ക​ഴി​വു​ള്ള ആ​ർ​ക്കും കു​ട്ടി​ക​ളെ ഇ​ര​ക​ളാ​ക്കി​യ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സൗ​ജ​ന്യ​മാ​യി കാ​ണാ​നാ​കും- ജ​സ്റ്റീ​സ് പ​ർ​ദി​വാ​ല എ​ഴു​തി​യ 200 പേ​ജു​ള്ള വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ സ്വ​കാ​ര്യ​മാ​യി കാ​ണു​ന്ന​ത് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഐ​ടി നി​യ​മ​പ്ര​കാ​ര​വും കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ ജ​സ്റ്റ് റൈ​റ്റ് ഫോ​ർ ചി​ൽ​ഡ്ര​ൻ അ​ല​യ​ൻ​സ് എ​ന്ന എ​ൻ​ജി​ഒ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഉ​ത്ത​ര​വ്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്തു ക​ണ്ട എ​സ്. ഹ​രീ​ഷ് എ​ന്ന 28കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്കി​യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ൻ. ആ​ന​ന്ദ് വെ​ങ്കി​ടേ​ഷി​ന്‍റെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ ഉ​ത്ത​ര​വും സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.