സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ സം​സ്ഥാ​നമെ​ന്ന നേ​ട്ടം കൈ​വ​രി​ക്കും: മന്ത്രി
Wednesday, September 4, 2024 6:50 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: സ​മ്പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ സം​സ്ഥാ​നം എ​ന്ന നേ​ട്ടം നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ കാ​ലാ​വ​ധി​ക്കുമു​മ്പ് കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

നെ​യ്യാ​റ്റി​ൻ​ക​ര സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ശ്ര​മം. റ​വ​ന്യൂ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന ജ​ന​കീ​യ കേ​ന്ദ്ര​മാ​യി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ മാ​റ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യെന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കെ. ​ആ​ൻ​സ​ല​ൻ എംഎ​ൽഎ ​അ​റി​യി​ച്ചു.


ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജ​മോ​ഹ​ന​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​കെ.​ ഷി​ബു, ഡോ.​എം.​എ. സാ​ദ​ത്ത്, എ​ൻ.​കെ. അ​നി​ത​കു​മാ​രി, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ, ആ​ർ. അ​ജി​ത, സി​പി​​എം ഏ​ര്യ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ർ, സി​പിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​എ​ൻ. ശ്രീ​കു​മാ​ര​ൻ,

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​കെ. ശ്രീ​കു​മാ​ർ, മു​രു​കേ​ശ​ൻ ആ​ശാ​രി, ആ​റാ​ലും​മൂ​ട് മു​ര​ളീ​ധ​ര​ൻ​നാ​യ​ർ, ജി​ല്ലാ ക​ല​ക്ട​ർ അ​നു​കു​മാ​രി, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ശ്രീ​ജ, നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ വി.​എം. ന​ന്ദ​കു​മാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.