നെ​ടു​മ​ങ്ങാ​ടി​ന് അ​ഭി​മാ​നം: ​റ​വ​ന്യൂ ട​വ​ർ തു​റ​ന്നു
Thursday, September 5, 2024 6:45 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ടി​ന് അ​ഭി​മാ​ന​മാ​യി പു​തി​യ റ​വ​ന്യൂ ട​വ​ർ തു​റ​ന്നു. നെ​ടു​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാം​ഗ​വും മ​ന്ത്രി​യു​മാ​യ ജി.​ആ​ർ. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ വ​ഹി​ച്ചു. ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ട​യം ന​ൽ​കി​യ​ത് ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രാ​ണെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ 32 പേ​ർ​ക്ക് പ​ട്ട​യ​വും വി​ത​ര​ണം ചെ​യ്തു. 2021 ൽ ​തു​ട​ങ്ങി​യ റ​വ​ന്യൂ ട​വ​റി​ൻ്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രേ​യും മ​ന്ത്രി​മാ​ർ അ​നു​മോ​ദി​ച്ചു. സ​ർ​ക്കാ​രി​ൻ്റെ നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് റ​വ​ന്യൂ ട​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 9.75 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ഇ​ത് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.


നെ​ടു​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫി​സ് ( ആ​ർ ഡി ​ഒ ), നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫി​സ് എ​ന്നീ ഓ​ഫി​സു​ക​ൾ​ക്കാ​യാ​ണ് പ്ര​ധാ​ന​മാ​യും റ​വ​ന്യൂ ട​വ​ർ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 540 ച​തു​ര​ശ്ര മീ​റ്റ​ർ വീ​തം വി​സ്തീ​ർ​ണ​മു​ള്ള നാ​ലു​നി​ല​ക​ളി​ലാ​യാ​ണ് ട​വ​ർ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ, എ​ഡി​എം ‌‌ടി.​കെ. വി​നീ​ത്, ക​ച്ചേ​രി വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ദി​ത്യ വി​ജ​യ​കു​മാ​ർ തു​ട​ങ്ങി വിവിധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.