വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത : ആ​ദ്യറീ​ച്ചി​ന്‍റെ നി​ർ​മാണ​ പ്ര​വൃത്തി​ക​ള്‍​ക്ക് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, September 4, 2024 7:01 AM IST
നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ​യു​ള്ള നാ​ലു​വ​രി​പ്പാ​ത​യു​ടെ ആ​ദ്യ​റീ​ച്ചി​ന്‍റെ​യും ക​ര​കു​ളം ഫ്ലൈ ​ഓ​വ​റി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വൃത്തി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ​യു​ള്ള 11.240 കിലോ ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാണ​പ്ര​വൃത്തികള്‍​ക്ക് ഈ മാ​സ​ം തു​ടക്ക​മാകും. ​ആ​ദ്യ​ഘ​ട്ട​മാ​യി 58.7 കോ​ടി രൂ​പ ചെല​വി​ല്‍ നി​ർ​മിക്കു​ന്ന ക​ര​കു​ളം ഫ്ലൈ​ഓ​വ​റി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്തി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ റീ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 301 ഭൂ ​ഉ​ട​മ​ക​ളി​ല്‍ നി​ന്നാ​യി ഏഴേ​ക്ക​ർ 81 സെന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​തു​ക​യാ​യി 297 പേ​ർ​ക്ക് 176.2 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ആ​ദ്യ​റീ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന റോ​ഡിന്‍റെയും പാ​ല​ത്തി​ന്‍റെയും നി​ർ​മാണ​ത്തി​ന് 93.64 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​കെ ചി​ല​വ് 1000 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ​റീ​ച്ചി​ലെ ന​ഷ്ട​പ​രി​ഹാ​ര​തു​ക വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ നി​ർ​മാണ പ്ര​വ​ർ​ത്തി​ക​ള്‍​ക്കാ​യി 347. 75 കോ​ടി രൂ​പ​യാ​ണ് ചെല​വ​ഴി​ക്കു​ന്ന​ത്.


ചെ​റി​യാ​ന്‍ വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആൻഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കന്പനിയാണ് നിർമാണക്ക​രാ​ർ ഏറ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ളവ പൊ​ളി​ച്ചു മാ​റ്റു​ന്ന പ്ര​വൃ​ത്തി രണ്ടു ദിവ സത്തിനുള്ളിൽ തു​ട​ങ്ങു​മെ​ന്നും സം​ഘാ​ട​ക​സ​മി​തിയുടെ ഉ​ദ്ഘാ​ട​നം ചെയ്ത് മ​ന്ത്രി ജി.​ആ​ർ.​ അ​നി​ല്‍ അ​റി​യി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ജി.​ആ​ർ. അ​നി​ല്‍, അ​ടൂ​ർ പ്ര​കാ​ശ് എം​പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി, മു​ൻ എം​എ​ൽ​എ സി. ​ദി​വാ​ക​ര​ന്‍, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, എ​സ്.​എ​സ്. രാ​ജ​ലാ​ല്‍, അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ന്‍, പാ​ട്ട​ത്തി​ല്‍ ഷെ​രീ​ഫ് എ​ന്നി​വ​രേ​യും ചെ​യ​ർ പേ​ഴ്സ​ണാ​യി യു.​ലേ​ഖാ​റാ​ണി യെ​യും ക​ണ്‍​വീ​ന​റാ​യി കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ രാ​ജ് മോ​ഹ​ന്‍ ത​മ്പി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.