ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ന്‍​സ് ന​ല്‍​കി
Wednesday, September 4, 2024 6:50 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്ക് കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ന്‍​ഷ്യ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആം​ബു​ല​ന്‍​സ് ന​ല്‍​കി. ഇ​വ​രു​ടെ ഫ​ണ്ടി​ല്‍നി​ന്ന് 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആം​ബു​ല​ന്‍​സ് വാ​ങ്ങി ന​ല്‍​കി​യ​ത്. വെ​ന്‍റിലേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ത്യ​ന്താ​ധു​നി​ക ജീ​വ​ന്‍ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ സൗ​ക​ര്യ​മു​ണ്ട്.


ആ​ശു​പ​ത്രി റി​ക്രി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എ​സ്എ​ഫ്​ഇ ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. ബി​ന്ദു​വി​ന് ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ. ​മോ​സ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.