സീ​നി​യേ​ഴ്‌​സ് ക്രി​ക്ക​റ്റ്: ടീം ​ഡ്രാ​ഗ​ൺ​സിനു കിരീടം
Wednesday, September 4, 2024 7:01 AM IST
നെ​ടു​മ​ങ്ങാ​ട്: യു​ണൈ​റ്റ​ഡ് സീ​നി​യേ​ഴ്സ് വെ​ള്ള​നാ​ട് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ ടീം ​ഡ്രാ​ഗ​ൺ​സ് ക​പ്പ് സ്വ​ന്ത​മാ​ക്കി. മി​ത്രാ​നി​കേ​ത​ൻ കെ. ​വി​ശ്വ​നാ​ഥ​ൻ സ്മാ​ര​ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടീം ​എ​സ്ക്വ​യ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡ്രാ​ഗ​ൺ​സ് ജേ​താ​ക്ക​ളാ​യ​ത് .

240 പേർ അം​ഗ​ങ്ങ​ളാ​യു​ള്ള "യു​ണൈ​റ്റ​ഡ് സീ​നി​യേ​ഴ്സ് വെ​ള്ള​നാ​ട്' എ​ന്ന ക​ളി​ക്കൂ​ട്ട​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ക്ല​ബ് മെ​മ്പേ​ഴ്സി​നെ വി​വി​ധ ടീ​മു​ക​ളാ​ക്കി​യാ​ണ് സീ​സ​ൺ മൂന്നിലെ ​മൂ​ന്നുമാ​സം നീ​ണ്ടു​നി​ന്ന മ​ത്സ​രം ന​ട​ന്ന​ത്. എ​സ്ക്വ​യ​ർ, റോ​ക്കേ​ഴ്സ്, സൂ​പ്പ​ർ സി​ക്സേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.


പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സീ​രി​യ​ൽ താ​രം ശി​വ​മു​ര​ളി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി ടൂ​ർ​ണ​മെ​ന്‍റിന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വെ​ള്ള​നാ​ട് ശ​ശി, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വെ​ള്ള​നാ​ട് അ​നി​ൽ​കു​മാ​ർ, ഡോ.​ എ​ൽ.ആ​ർ മ​ധു​ജ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ശി​വാ​കൈ​ലാ​സ്, യുഎ​സ്‌വി കോ​-ഓർഡി​നേ​റ്റ​ർ പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.