ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ടെ​ണ്ട​റി​ന് അ​നു​മ​തി
Thursday, September 5, 2024 6:32 AM IST
പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​മെന്നു മ​ന്ത്രി പി.എ. മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ശ്രീ​കാ​ര്യം മു​സ്‌ലിം പ​ള്ളി​ക്കു സ​മീ​പം മു​ത​ൽ ക​ല്ല​ന്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് വ​രെ, 535 മീ​റ്റ​ർ നീ​ള​മു​ള്ള മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ടെ​ണ്ട​റി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി.

71.38 കോ​ടി രൂ​പ ചെ​ല​ഴി​ച്ചാ​ണു മേ​ൽ​പ്പാ​ല​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.​ചെ​റി​യാ​ൻ വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തികൂ​ടി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് ശ്രീ​കാ​ര്യ​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തെ​ന്നും ഈ ​പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്ളൂ​ർ, പ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.

ഇ​വി​ട​ങ്ങ​ളി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ടെ​ണ്ട​റി​നു മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര​യ്ക്കു​ള്ള സാ​ഹ​ച​ര്യ​മാണ് ഒ​രു​ങ്ങു​ന്ന​ത്. ശ്രീ​കാ​ര്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.


മേ​ൽ​പ്പാ​ല​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​കും. പ​ദ്ധ​തി​യു​ടെ സ്പെ​ഷൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

168 ഉ​ട​മ​ക​ളി​ൽ​നി​ന്നാ​യി 1.34 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള മു​ഴു​വ​ൻ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. ജൂ​ലൈ മാ​സ​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണവും നീണ്ടുപോവുകയായിരുന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത​രീ​തി​യി​ൽ ഇ​രു​ഭാ​ഗ​ത്തും സ​ർ​വീ​സ് റോ​ഡു​ക​ൾ നി​ർ​മി​ച്ച​ശേ​ഷ​മാ​കും മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ആ​ദ്യനി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ഉടൻ ആ​രം​ഭി​ക്കാനാകുമെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ശ്രീ​കാ​ര്യം ജം​ഗ്്ഷ​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മേ​ൽ​പ്പാ​ല​ത്തി​ന് 2016ലാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ത്. 7.5 മീ​റ്റ​റാ​ണ് വീ​തി. ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡു​ക​ൾ ഉ​ണ്ടാ​കും.