മാലമോഷണം: യുവതിയെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി
Tuesday, September 3, 2024 5:04 AM IST
പാ​റ​ശാ​ല: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു മു​ള​കു​പൊ​ടി വി​ത​റി വീ​ട്ട​മ്മ​യു​ടെ ആ​റു​പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ യു​വ​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. നാ​ഗ​ർ​കോ​വി​ൽ വ​ട​ശേ​രി സ്വ​ദേ​ശി സു​ക​ന്യ (31)യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ്ലാ​മു​ട്ടു​ക്ക​ട സ്വ​ദേ​ശി പ​ത്മ​കു​മാ​രി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

സ​മീ​പ​വാ​സി​യാ​യ നി​ർ​മ​ല​യു​ടെ വീ​ട്ടി​ൽ​നി​ന്നു നി​ല​വി​ളി ഉ​യ​ർ​ന്ന​തു​കേ​ട്ട് പ​ത്മ​കു​മാ​രി ഓ​ടി​യെ​ത്തി​യ​പ്പ​ഴാ​യി​രു​ന്നു ക​വ​ർ​ച്ച. കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് സു​ക​ന്യ നി​ർ​മ​ല​യു​ടെ വീ​ട്ടി​ൽ ലെ​ത്തി​യ​ശേ​ഷം അ​ക​ത്തു ക​യ​റി ക​ത​ക് അ​ട‌​യ്ക്കു​ക​യാ​യി​രു ന്നു. ​


കു​റ​ച്ചു​ക​ഴി​ഞ്ഞു ക​ത​ക് തു​റ​ന്ന​പ്പോ​ൾ വാ​തി​ൽ​ക്ക​ൽ ഒ​ളി​ച്ച് നി​ന്ന സു​ക​ന്യ നി​ർ​മ​ല​യു​ടെ മു​ഖ​ത്തു മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം വാ​യി​ൽ തു​ണി തി​രു​കാ​ൻ ശ്ര​മി​ച്ചു. നി​ല​വി​ളി​കേ​ട്ടു പ​ത്‌​മ​കു​മാ​രി എ​ത്തി​യ ഉ​ട​നെ മാ​ല പൊ​ട്ടി​ച്ച് സു​ക​ന്യ പു​റ​ത്തേ​ക്ക് ഓ​ടി. പി​ന്നാ​ലെ പ​ത്‌​മ​കു​മാ​രി​യും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി സു​ക​ന്യ​യെ പി​ടി​കൂ​ടി പൊ​ഴി​യൂ​ർ പോ​ലീ​സി​നു കൈ​മാ​റി. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും മോ​ഷ്‌​ടി​ച്ച സ്വ​ർ​ണ മാ​ല ക​ണ്ടെ​ടു​ത്തു.