വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 3, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​ത്തു ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​നു ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​തം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​യ​മ​ന മാ​ന​ദ​ണ്ഡം നി​ല​നി​ൽ​ക്കേ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.

വ​നി​ത​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും ഐ​ക്യ​ദാ​ർ​ഢ്യ​വും നാ​ഴി​ക​യ്ക്കു നാ​ൽ​പ​തു വ​ട്ടം പ്ര​സം​ഗി​ക്കു​ന്ന ഇ​ട​ത് അ​ധി​കാ​രി​ക​ളു​ടെ ത​നി​നി​റം ഇ​തോ​ടെ പു​റ​ത്തു വ​ന്നി​രി​ക്കു​ന്നു. സു​ഷ​മാ ഭാ​യി​യു​ടെ പ്രൊ​മോ​ഷ​ൻ ര​ണ്ട​ര മാ​സം അ​കാ​ര​ണ​മാ​യി താ​മ​സി​പ്പി​ക്കു​ക​യും ട്രി​ബ്യൂ​ണ​ൽ വി​ധി വ​ന്ന​തി​ന്‍റെ പ്ര​തി​കാ​ര​മെ​ന്നോ​ണം ദ്രോ​ഹി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.


വ​നി​താ​പ്ര​തി​ബ​ദ്ധ​ത​യി​ൽ ല​വ​ലേ​ശ​മെ​ങ്കി​ലും ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച ന​ട​പ​ടി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഇ​ർ​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പു​രു​ഷോ​ത്ത​മ​നും ആ​വ​ശ്യ​പ്പെ​ട്ടു.