റ​വ​ന്യൂ വ​കു​പ്പ് ആ​ധു​നി​കവത്കര​ണത്തി​ന്‍റെ പാ​ത​യി​ൽ: മ​ന്ത്രി കെ.​ രാ​ജ​ൻ
Wednesday, September 4, 2024 7:01 AM IST
പേ​രൂ​ർ​ക്ക​ട: റ​വ​ന്യൂ വ​കു​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ജ​ന​പ്രി​യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു.

കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ ക്യാ​മ്പ​സി​ൽ നി​ർ​മി​ച്ച ചു​റ്റു​മ​തി​ൽ, പു​തി​യ ക​വാ​ടം, സെ​ക്യൂ​രി​റ്റി ക്യാ​ബി​ൻ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ള​ക്ട​റേ​റ്റി​നും കു​ട​പ്പ​ന​ക്കു​ന്ന് ജം​ഗ്ഷ​നും പു​തി​യ മു​ഖഛാ​യ കൈ​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ പ​റ​ഞ്ഞു.


ട്രി​ഡ ചെ​യ​ർ​മാ​ൻ കെ.​സി. വി​ക്ര​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ, ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ടി.​കെ വി​നീ​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. നീ​ണ്ട 16 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ചു​റ്റു​മ​തി​ൽ എ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.