ദേ​വാ​ല​യ കൂ​ദാ​ശ​യും ന​വ​തി ആ​ഘോ​ഷ സ​മാ​പ​ന​വും
Thursday, September 5, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ കൂ​ദാ​ശ​യും ന​വ​തി ആ​ഘോ​ഷ സ​മാ​പ​ന​വും ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. ന​വ​തി​യോ​ട​നു​ബ​ന്ധി​ച്ചു പു​ന​രു​ദ്ധ​രി​ച്ച ദേ​വാ​ല​യ കൂ​ദാ​ശ​യാ​ണ് 16ന് ​ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ദേ​വാ​ല​യ മൂ​റോ​ന്‍ അ​ഭി​ഷേ​ക കൂ​ദാ​ശ ന​ട​ക്കു​ക. കു​രി​ശ​ടി, കൊ​ടി​മ​രം, പാ​രീ​ഷ് ഹാ​ള്‍ കൂ​ദാ​ശ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

തു​ട​ര്‍​ന്ന് 5.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തുസ​മ്മേ​ള​ന​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പാ​റ​ക്ക​ല്‍ ഒ​ഐ​സി സ്വാ​ഗ​തം ആ​ശം​സി​ക്കും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യകാ​ര്‍​മി​ക​നാ​യി​രി​ക്കും. ദേ​വാ​ല​യ ന​വീ​ക​ര​ണ-​ന​വ​തി സ്മാ​ര​ക ഭ​വ​ന സ​മ​ര്‍​പ്പ​ണം ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി നി​ര്‍​വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ്പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും.


സാ​ഹി​ത്യ​കാ​ര​ന്‍ ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ റ​വ.​ഡോ. ഗീ​വ​ര്‍​ഗീ​സ് മാ​ത്യു കു​റ്റി​യി​ല്‍ ഒ​ഐ​സി സ​ന്ദേ​ശം ന​ല്‍​കും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ, ബ​ദ​നി മ​ഠം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​ര്‍ ഡോ.​ആ​ര്‍​ദ്ര എ​സ്‌​ഐ​സി, ജോ​സ​ഫ് സാ​മു​വ​ല്‍ ക​റു​ക​യി​ല്‍ കോ​റെ​പ്പി​സ്‌​കോ​പ്പ,

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ര​ത​കു​മാ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ണ​ര്‍ മാ​ത്യു​ക്കു​ട്ടി വാ​ലു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ക്കും. 17ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യകാ​ര്‍​മി​ക​നാകും.