10 ലി​റ്റ​ർ വ്യാജ ചാരായവുമാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, September 4, 2024 7:01 AM IST
കാ​ട്ടാ​ക്ക​ട: വ്യാ​ജ​ചാ​രാ​യം. ഒ​രാ​ൾ പി​ടി​യി​ൽ. മു​ണ്ട​ൻ മ​ണി​യ​ൻ എ​ന്ന സ​ത്യ​നേ ​ശ​നെ​യാ​ണ് (60 ) 10 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ളി​ക്കാ​ട് തു​ര​പ്പ് ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് ഇയാ ളെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ബി. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ചാ​രാ​യം പി​ടി​കൂ​ടി​യ​ത്.