വ്യാ​ജ ടി​ക്ക​റ്റു​മാ​യി ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍
Tuesday, September 3, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ പേ​രി​ല്‍ ത​യാ​റാ​ക്കി​യ വ്യാ​ജ ടി​ക്ക​റ്റു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് തി​രു​നെല്‍​വേ​ലി മാ​യ​മ്മാ​ര്‍​കു​റി​ച്ചി ഗു​രു​വാ​ങ്കോ​യി​ല്‍ പി​ള്ള​യാ​ര്‍​കോ​വി​ല്‍ സ്ട്രീ​റ്റ് നം. 7/170-​ല്‍ അ​രു​ണാ​ച​ല​ത്തി​ന്‍റെ മ​ക​ന്‍ എ.​ സെ​ല്‍​വ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​ര​ളാ ഭാ​ഗ്യ​ക്കു​റി (ബി​ആ​ര്‍ 98) ന​മ്പ​ര്‍ മ​ണ്‍​സൂ​ണ്‍ ബ​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​നാ​യി എ​ന്ന​വ​കാ​ശ​പ്പെ​ട്ടു സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ടി​ക്ക​റ്റു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ഇ​യാ​ള്‍ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു.


ലോ​ട്ട​റി ഡ​യ​റ​ക്ട​റു​ടെ ഒ​പ്പും ലോ​ട്ട​റി​യു​ടെ ക്യൂ​ആ​ര്‍ കോ​ഡും മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാം വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചാ​ണ് ഇയാൾ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​ത്. വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ ടി​ക്ക​റ്റെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു വ​കു​പ്പ് മ്യൂ​സി​യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും സ്റ്റേ ഷൻഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലെത്തി​യ സം​ഘം സെ​ല്‍​വ​കു​മാ​റി​നെ​യും കൂ​ട്ടാ​ളി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു.

ഭാ​ഗ്യ​ക്കു​റി വ​കു​പ്പു ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം വ​കു​പ്പ് ന​ല്‍​കി​യ ഔ​ദ്യോ​ഗി​ക പ​രാ​തി സ്വീ​ക​രി​ച്ച ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ മ്യൂ​സി​യം സ്റ്റേ​ഷ​നി​ലേ​യ്ക്കു കൊ​ണ്ടുപോ​യി.