അവർ ഇരുവരും തീരമണയാതെ പതിനഞ്ചുനാളുകൾ...
Tuesday, September 3, 2024 5:04 AM IST
വി​ഴി​ഞ്ഞം: ക​ട​ല​മ്മ​യു​ടെ ക​നി​വു തേ​ടി​പ്പോ​യി കടലാ​ഴ​ങ്ങ​ളി​ൽ മ​റ​ഞ്ഞ വി​ഴി​ഞ്ഞം സ്വ​ദേ​ശി ഫ്രെ​ഡി​ക്കും ക്ലീ​റ്റ​സി​നും വേ​ണ്ടി​യു​ള്ള വീ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പി​ന് ര​ണ്ടാ​ഴ്ച. ഇ​രു​വ​രും എ​വി​ടെ​യാ​ണെ​ന്ന അ​റി​വി​ല്ലെ​ങ്കി​ലും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ.

മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​യ​തി​നാ​ൽ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ൾപ്പെ​ടെ നൂ​റുക​ണ​ക്കി​നു വ​ള്ള​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ലി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. ഉ​ൾ​ക്ക​ട​ൽവ​രെ മീ​ൻ പി​ടി​ക്കു​ന്ന​വ​രു​ടെ ക​ണ്ണി​ൽപ്പെ​ടാ​തെ​യും ഇ​വ​ർ വി​രി​ക്കു​ന്ന വ​ല​യി​ൽ കു​ടു​ങ്ങാ​തെ​യും ഇ​രു​വ​രും കാ​ണാ​മ​റ​യ​ത്ത് തു​ട​രു​ക​യാ​ണ്. ഇ​തി​നു​പ​രി തീ​ര​ദേ​ശ പോ​ലീ​സി​ന്‍റേയും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റിന്‍റേ​യും പ​ട്രോ​ൾ ബോ​ട്ടു​ക​ളും ഇ​വ​ർ​ക്കാ​യി രണ്ടാഴ്ച യായി ​രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 20നു ​പു​ല​ർ​ച്ചെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലും ശ​ക്ത​മാ​യ ക​ട​ൽ ക്ഷോ​ഭ​ത്തി​ലും​പെ​ട്ട് ഉ​ൾ​ക്ക​ട​ലി​ൽ മ​റി​ഞ്ഞ ര​ണ്ടു വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഫ്രെ​ഡി​യും ക്ലീ​റ്റ​സും .


കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചുപേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വി​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വി​ഴി​ഞ്ഞം ക​ട​ൽ​ക്ക​ര​യ​ൻ ടെന്‍റുകെ​ട്ടി ഒ​രാ​ഴ്ച​യി​ല​ധി​കം കാ​ത്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യ തെ​ച്ചി​ലി​ലും കാ​ണാ​തെ വ​ന്ന​തോ​ടെ നി​റ​ക​ണ്ണു​ക​ളോ​ടെ എ​ല്ലാ​വ​രും ഭ​വ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി.

മൂ​ന്നുദി​വ​സം തു​ട​ർ​ച്ച​യാ​യി ശാ​ന്ത​മാ​കാ​തെ ക​ല​ങ്ങി മ​റി​ഞ്ഞ ക​ട​ലി​ന്‍റെ ശ​ക്ത​മാ​യ അ​ടിയൊ​ഴു​ക്കി​ൽ​പ്പെ​ട്ട് എ​ങ്ങോ​ട്ടെ​ങ്കി​ലും ഒ​ഴു​കി പോ​യി​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ ക​രു​തു​ന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്കു വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ വി​ഴി​ഞ്ഞം തീ​ര​ദേ​ശ​പോ​ലീ​സ് അ​ധി​കൃ​ത​ർ അ​വ​രു​മാ​യി നി​ര​ന്ത​രം​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ണ്ടെ​ത്തും​വ​രെ തെര​ച്ചി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.