പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെന്ന് ആക്ഷേപം : പഞ്ചായത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, September 4, 2024 7:01 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ യൂ​സ​ര്‍​ഫീ​യു​ടെ പേ​രി​ല്‍ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഫ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ല്‍ ഇ​രി​ക്കു​ന്ന ഹ​രി​ത​ക​ര്‍​മസേ​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ​നു​സ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി​ക​ള്‍ മ​ട​ക്കുന്നുവെന്ന ആരോപണം പൊ​തു​ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ല്‍ വ്യാ​പ​കമാ​യി​ട്ടു​ണ്ട്.

സേ​വ​ന​ങ്ങ​ളി​ലെ കാ​ല​താ​മ​സ​ത്തിലും അ​കാ​ര​ണ​മാ​യി പ​രാ​തി​ക​ള്‍ സ്വീ​ക​രി​കാ​തെ പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​യിലും‍ പ്ര​തി​ഷേ​ധി​ച്ചു മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ രാ​വി​ലെ സൂ​ച​നാസ​മ​രം ന​ട​ത്തു​മെ​ന്നും മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.


ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം നേ​തൃ​ത്വ​യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​ന്‍ പ്ലാ​വി​ള ഉ​ദ്ഘാ​ട​നം ചെ​യ് തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ര്‍ നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി​ദാ​സ് മാ​സ്റ്റ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​വി. കു​ര്യ​ന്‍ പ്ര​തി​ഷേ​ധ പ്രേ​മ​യം അ​വ​ത​രി​പ്പി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കൊ​ല്ല​യി​ല്‍, ജ​നാ​ധി​പ​ത്യ ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വ​ണ്ടി​ത്ത​ടം സ​ന്തോ​ഷ്, ഷി​ജി​ന്‍ ജോ​യ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.