കു​ടിശി​ക​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: ജാഗ്രത വേണമെ​ന്ന് ജല അഥോറിറ്റി
Wednesday, September 4, 2024 6:50 AM IST
തി​രു​വ​ന​ന​ന്ത​പു​രം: കു​ടി​വെള്ള ചാ‍​ർ​ജ് അ​ട​യ്ക്കാ​നു​ണ്ടെ​ന്നും ഉ​ട​ൻ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​വ​രം.

വാ‌​ട്ട‍​ർ അ​ഥോറി​റ്റി അ​സിസ്റ്റന്‍റ് എ​ൻ​ജി​നീ​യ​റു​ടേ​തെ​ന്ന വ്യാ​ജേ​ന​യു​ള്ള വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും ഫോ​ൺ കോ​ളു​ക​ളു​മാ​ണ് സം​ഘം ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പു​ശ്ര​മം ന​ട​ന്ന​താ​യി ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​രാ​തി വാ​ട്ട​ർ അ​ഥോറിറ്റി പാ​ല​ക്കാട് പി​എ​ച്ച് ഡി​വി​ഷ​ൻ ഒാ​ഫി​സി​ൽ ല​ഭി​ച്ചു.


ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ജ്ഞാ​ത​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ലേ​ക്ക് പ​ണ​മ​യ​യ്ക്ക​രു​തെ​ന്നും വാ​ട്ട​ർ അ​ഥോറി​റ്റി അ​റി​യി​ച്ചു. വാ​ട്ട​ർ ചാ​ർ​ജ് ഡി​ജി​റ്റ​ൽ ആ​യി അ​ട​യ് ക്കാ​ൻ htt ps://epay.kwa. kerala. gov.in/ അ​ല്ലെ​ങ്കി​ൽ യു​പി​ഐ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാമെന്ന് ജലഅഥോറിറ്റി അറിയിച്ചു.