ആ​വേ​ശ​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്
Tuesday, September 3, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യ്ക്ക് ആ​വേ​ശ​മാ​യി പ്ര​ഥ​മ കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ്. കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ സാ​ക്ഷി​യാ​ക്കി ലീ​ഗി​ന് തു​ട​ക്ക​മാ​യി. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​നെ അ​ഞ്ചു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ല​പ്പു​ഴ റി​പ്പി​ള്‍​സ് ആ​ദ്യ​മ​ല്‍​സ​രം വി​ജ​യി​ച്ചു.

വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ച​ല​ച്ചി​ത്ര താ​രം മോ​ഹ​ന്‍​ലാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം പ്ര​ശ​സ്ത ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഗാ​യ​ക​ന്‍ അ​രു​ണ്‍ വി​ജ​യ് ആ​ല​പി​ച്ചു. വ​നി​താ ക്രി​ക്ക​റ്റ് ഗു​ഡ് വി​ല്‍ അം​ബാ​സി​ഡ​ര്‍ കീ​ര്‍​ത്തി സു​രേ​ഷ്, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജ​യേ​ഷ് ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ര്‍, കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ചെ​യ​ര്‍​മാ​ന്‍ നാ​സ​ര്‍ മ​ച്ചാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​യി​ക​കേ​ളി​യ്ക്ക് ക​ല​യു​ടെ നി​റ​ച്ചാ​ര്‍​ത്തേ​കു​ന്ന​താ​യി​രു​ന്നു 60 ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ ദൃ​ശ്യ​വി​രു​ന്ന്. തു​ട​ര്‍​ന്ന് അ​ബ്ദു​ല്‍ ബാ​സി​ത് ന​യി​ക്കു​ന്ന ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സും ബേ​സി​ല്‍ ത​മ്പി നാ​യ​ക​നാ​യ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ര്‍​സും ത​മ്മി​ലു​ള്ള മ​ത്സരം ന​ട​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സും ഏ​രീ​സ് കൊ​ല്ലം സെ​യ്ലേ​ഴ്‌​സും ഏ​റ്റു​മു​ട്ടും. 6.45നു​ള്ള ര​ണ്ടാ​മ​ത്തെ മ​ത്സ ര​ത്തി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സും ട്രി​വാ​ന്‍​ഡ്രം റോ​യ​സ​ല്‍​സും ത​മ്മി​ലാ​ണ് ക​ളി.

സെ​പ്റ്റം​ബ​ര്‍ 16 വ​രെ​യാ​ണ് ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍. 17ന് ​സെ​മി ഫൈ​ന​ല്‍. 18നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ വി​ജ​യി​യെ നി​ശ്ച​യി​ക്കും. മ​ത്സ​ര​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സി​ലും ഒ​ടി​ടി പ്ലാ​റ്റ്​ഫോ​മാ​യ ഫാ​ന്‍​കോ​ഡി​ലും മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.