കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
Wednesday, September 4, 2024 6:50 AM IST
വി​ഴി​ഞ്ഞം : പു​ന്ന​ക്കു​ളം - ച​പ്പാ​ത്ത് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​ന്ന​ക്കു​ളം - ച​പ്പാ​ത്ത് വ​ഴി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്തു മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ്കു​മാ​ർ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്താ​ണ് ഇ​തു​വ​ഴി സ്വി​ഫ്റ്റ് ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്.

ബ​സി​ന്‍റെ ആ​ദ്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​വി മ​ൻ​മോ​ഹ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു നി​ർ​വ​ഹി​ച്ചു. പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ് ണ​ൻ, പാ​ച്ച​ല്ലൂ​ർ ജ​യ​ച​ന്ദ്ര​ൻ, പാ​ല​പ്പൂ​ര് സു​രേ​ഷ്, വി​നു​കു​മാ​ർ, മ​ണ്ണ​ക്ക​ല്ല് സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​


രാ​വി​ലെ ആറിനു പാ​പ്പ​നം കോ​ടുനി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ബാ​ല​രാ​മ​പു​രം -ഉ​ച്ച​ക്ക​ട - പു​ന്ന​ക്കു​ളം - ച​പ്പാ​ത്ത് എ​ത്തി തി​രി​കെ ഇ​തേ വ​ഴി​യി​ലൂ​ടെ കി​ഴ​ക്കേ​കോ​ട്ട​യി​ൽ അ​വ​സാ​നി​ക്കും.