യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; ജീലപീരങ്കി പ്രയോഗം
Tuesday, September 3, 2024 5:04 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍.​ അ​ജി​ത് കു​മാ​റി​നെ സ​സ് പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ന​ടു​ത്തു​ള്ള എ​ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് സംഘടിപ്പിച്ചു.

മാ​ര്‍​ച്ച് ക്യാ​മ്പി​ന് മു​ന്നി​ല്‍ പോ​ലീ​സ് ബാ​രി​കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു. ബാ​രി​കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ര​ണ്ടു ത​വ​ണ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ര്‍​നന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ഡി​ജി​പി ഓ​ഫീ​സ​ിനു സ​മീ​പം പ്ര​തീ​കാ​ത്മ​ക​മാ​യി അ​ധോ​ലോ​ക നാ​യ​ക​നെ​ന്ന ബാ​ന​ര്‍ സ്ഥാ​പി​ച്ചു.


പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ചെ​മ്പ​ഴ​ന്തി, ര​ജി​ത് ര​വീ​ന്ദ്ര​ന്‍, കെ.​എ​ഫ്. ഫെ​ബി​ന്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.