റ​വ​ന്യൂ ട​വ​ർ ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ വി​ത​ര​ണ​വും ഇ​ന്ന്
Wednesday, September 4, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: ​സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ വി​ത​ര​ണ​വും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എം​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ്, ഡോ. ​ശ​ശി ത​രൂ​ർ, എ.​എ. റ​ഹിം എ​ന്നി​വ​ർ മു​ഖ്യ സാ​ന്നി​ധ്യം വ​ഹി​ക്കും.

എം​എ​ൽ​എ​മാ​രാ​യ ഡി.​കെ. മു​ര​ളി, ജി. ​സ്റ്റീ​ഫ​ൻ, സി.​കെ. ഹ​രീ​ന്ദ്ര​ൻ, ഐ.​ബി. സ​തീ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.​എ​സ് ശ്രീ​ജ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി, നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ കെ.​പി. ജ​യ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വ​യ്ക്കാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി 9.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റ​വ​ന്യൂ ട​വ​ർ നി​ർ​മി​ച്ച​ത്.


പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്‌​പെ​ഷ​ൽ ബി​ൽ​ഡിം​ഗ്‌​സി​നാ​യി​രു​ന്നു നി​ർ​വ​ഹ​ണ ചു​മ​ത​ല. 540 ച​തു​ര​ശ്ര മീ​റ്റ​ർ വീ​തം വി​സ്തീ​ർ​ണ​മു​ള്ള നാ​ലു നി​ല​ക​ളും 157 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ സ്റ്റെ​യ​ർ​കേ​സ് റൂ​മും മെ​ഷീ​ൻ റൂ​മും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് റ​വ​ന്യൂ ട​വ​ർ.

ഒ​ന്നും ര​ണ്ടും നി​ല​ക​ൾ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നും മൂ​ന്നാം​നി​ല ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​നും നാ​ലാം നി​ല നെ​ടു​മ​ങ്ങാ​ട് റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നും വേ​ണ്ടി​യു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2021 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലാ​ണ് റ​വ​ന്യൂ ട​വ​റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 32 പ​ട്ട​യ​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.