വ​ള്ള​ത്തി​ൽ​നി​ന്ന് ക​ട​ലി​ൽ തെ​റി​ച്ച് വീ​ണ മ​ത്സ്യത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, September 3, 2024 10:15 PM IST
വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ള​ത്തി​ൽ​നി​ന്ന് ക​ട​ലി​ൽ തെ​റി​ച്ച് വീ​ണ മ​ത്സ്യ ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള​യി​ൽ അ​നി​ൽ (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സി​ന്ധു​യാ​ത്രാ​മാ​താ എ​ന്ന വ​ള്ള​ത്തി​ൽ വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ മ​ണി​യ​ൻ, സി​ൽ​വ​സ്റ്റ​ർ ,യേ​ശു​ദാ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​നി​ൽ മീ​ൻ പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്.

തീ​ര​ത്ത് നി​ന്ന് 18 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ വ​ല​വി​രി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ രാ​ത്രി​യി​ലാ​യി​രു​ന്നു​അ​പ​ക​ടം. വ​ള്ള​ത്തി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ അ​നി​ൽ മീ​ൻ പി​ടി​ക്കാ​ൻ വി​രി​ച്ച വ​ല​യി​ൽ കു​ടു​ങ്ങി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് വ​ല​മാ​റ്റി​യ​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.