ഡെ‌യ്‌ലയ്ക്കു പിന്നാലെ അഡുവുമെത്തി; ഇന്നു തീരംവിട്ടേക്കും
Tuesday, September 3, 2024 5:04 AM IST
വി​ഴി​ഞ്ഞം: ഡെ​യ്‌ലയ്ക്കു പി​ന്നാ​ലെ എ​ത്തി​യ അ​ഡു- 5 ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​ ഇ​ന്നു തീ​രം​വി​ട്ടേ​ക്കും. വി​ഴി​ഞ്ഞത്തേ​ക്കു​ള്ള ഊ​ഴം കാ​ത്ത് ഓ​റി​യോ​ൺ രാ​ത്രി​യോ​ടെ പു​റംക​ട​ലി​ൽ ന​ങ്കൂ​ര​മി​ടും.

ഇ​ന്തോ​നേ​ഷ്യ​യി​ൽനി​ന്ന് മും​ബൈ വ​ഴി വി​ഴി​ഞ്ഞത്തെ​ത്തി​യ ഡെയ്‌ല ഇ​റ​ക്കി​വ​ച്ച 1500 ക​ണ്ടെ​യ്ന​റു​ക​ളി​ൽ ആ​യി​ര​ത്തി​ൽ​പ്പ​രം ക​യ​റ്റി​യ ശേ​ഷ​മാ​ണ് എംഎ​സ് സി അ​ഡു മ​ട​ങ്ങു​ന്ന​ത്. ബ്ര​സീ​ലി​ൽ നി​ന്നെത്തു​ന്ന ഓ​റി​യോ​ൺ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ചൈ​ന​യി​ലേ​ക്കു മ​ട​ങ്ങും. തു​റ​മു​ഖ​ത്ത് വ​രു​ന്ന ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​യ പാ​തയൊ​രു​ക്കാ​നു​മാ​യി നാ​ലു വ​ള്ള​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​യ്ക്കാ​യി വാ​ട​ക​യി​ന​ത്തി​ൽ തു​റ​മു​ഖ അ​ധി​കൃ​ത​ർ ദി​നംപ്ര​തി 30,000 രൂ​പ​യും ന​ൽ​കു​ന്നു​ണ്ട്. തു​റ​മു​ഖം മു​ത​ൽ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം വ​രെ ക​പ്പ​ൽ ചാ​ലാ​യി ബോ​യ​ക​ൾ നി​ര​ത്തി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളെ​യും വി​രി​ച്ചി​രി​ക്കു​ന്ന വ​ല​ക​ളെ​യും മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.


തീ​ര​ദേ​ശ പോ​ലീ​സി​നു​പ​രി കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രു​ടെ സേ​വ​ന​വും വ​ള്ള​ങ്ങ​ളി​ലു​ണ്ട്. ഈ ​മാ​സം അ​വ​സാ​നം മു​ത​ൽ നി​ര​വ​ധി ക​പ്പ​ലു​ക​ൾ​ തു​റ​മു​ഖ​ത്ത് അ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക് കൂ​ട്ട​ൽ.