വ​യ​നാ​ട്ടി​ൽനി​ന്ന് ഉ​പ​രിപ​ഠ​ന​ത്തി​ന് വി​ദ്യാ​ര്‍​ഥിസം​ഘം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍
Wednesday, September 4, 2024 7:01 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മക​ളി​ൽനി​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ പാ​ഠ​ങ്ങ​ൾ പഠിക്കാൻ വ​യ​നാ​ട്ടി​ലെ ദു​രി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 13 കു​ട്ടി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് മെ​ഡി​സി​റ്റി​യി​ൽ എ​ത്തി. നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല​യും നിം​സ് മെ​ഡി​സി​റ്റി​യും ദു​രി​ത മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ പ്ര​കാ​ര​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​യ​ത്.

ആ​ദ്യ സം​ഘ​ത്തെ കെ. ​ആ​ൻ​സ​ല​ന്‍ എം​എ​ല്‍​എ വൃ​ക്ഷ​ത്തൈ ന​ൽ​കി സ്വീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ, നിം​സ് മെ​ഡി​സി​റ്റി എം​ഡിയും ​നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​മാ​യ എം.​എ​സ് ഫൈ​സ​ൽ ഖാ​ൻ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ, നൂ​റു​ൽ ഇ​സ്‌​ലാം എ​ഡ്യൂ​ക്കേ​ഷ​ന​ൽ ട്ര​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ​ബ്നം ഷ​ഫീ​ഖ്,


നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ സ​ജു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ർ​ഡി​നേ​റ്റ​ർ ശി​വ​കു​മാ​ർ രാ​ജ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സൗ​മ്യ, ബി​നു മ​രു​ത​ത്തൂ​ർ, തി​രു​മം​ഗ​ലം സ​ന്തോ​ഷ്, കൃ​ഷ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.