റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് എടുത്തത്.
റീസ ഹെൻഡ്രിക്സിന്റെ അർധ സെഞ്ചുറിയുടെയും ജോർജി ലിൻഡെയുടെയും ടോണി ഡി സോർസിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഹെൻഡ്രിക്സ് 60 റൺസാണ് എടുത്തത്. ലിൻഡെ 36 റൺസും സോർസി 33 റൺസും എടുത്തു. 23 റൺസെടുത്ത ക്വന്റൺ ഡി കോക്ക് 23 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് എടുത്തു. സയിം അയൂബ് രണ്ട് വിക്കറ്റും ഷഹീൻ അഫ്രീഡി നസീം ഷാ അബ്രാർ അഹ്മമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : south africa vs pakisthan t20