x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ര​ഞ്ജി: കേ​ര​ളം 371ന് ​പു​റ​ത്ത്; പ​ഞ്ചാ​ബി​ന് ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്


Published: October 28, 2025 02:46 PM IST | Updated: October 28, 2025 02:46 PM IST

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രേ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 436 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം നാ​ലാം​ദി​നം 371 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ, പ​ഞ്ചാ​ബി​ന് 65 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ല​ഭി​ച്ചു.

അ​തേ​സ​മ​യം, അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 178 പ​ന്തി​ൽ 10 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 86 റ​ൺ​സെ​ടു​ത്ത ഇ​മ്രാ​നാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

നേ​ര​ത്തെ, ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. 51 റ​ൺ​സെ​ടു​ത്ത താ​രം ആ​യു​ഷ് ഗോ​യ​ലി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​നൊ​പ്പം 68 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ബാ അ​പ​രാ​ജി​ത് മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ, ക്രീ​സി​ലെ​ത്തി​യ ഷോ​ൺ റോ​ജ​റി​നെ കൂ​ട്ടു​പി​ടി​ച്ച് ഇ​മ്രാ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 78 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്കോ​ർ 345 റ​ൺ​സി​ൽ നി​ല്ക്കെ 27 റ​ൺ​സെ​ടു​ത്ത ഷോ​ൺ റോ​ജ​റി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി ആ​യു​ഷ് ഗോ​യ​ൽ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

പി​ന്നാ​ലെ സ്കോ​ർ 360 റ​ൺ​സി​ൽ നി​ല്ക്കെ അ​ഹ​മ്മ​ദ് ഇ​മ്രാ​നെ ക്രി​ഷ് ഭ​ഗ​ത് സ​ലി​ൽ അ​റോ​റ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് പ്ര​തീ​ക്ഷ മ​ങ്ങി. 11 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ എം.​ഡി. നി​തീ​ഷി​നെ​യും പു​റ​ത്താ​ക്കി​യ ക്രി​ഷ് ഭ​ഗ​ത് കേ​ര​ള​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. 13 റ​ൺ​സു​മാ​യി അ​ക്ഷ​യ് ച​ന്ദ്ര​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​ഷ് ഭ​ഗ​ത് 52 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​യു​ഷ് ഗോ​യ​ൽ, ന‌​മാ​ൻ ധി​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ര​മ​ൺ​ദീ​പ് സിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Tags : Ranji Trophy Kerala Punjab

Recent News

Up