x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സി​ബി​ഐ ച​മ​ഞ്ഞ് മൂ​ന്നു കോ​ടി ത​ട്ടി​യെ​ടു​ത്ത യു​പി സ്വ​ദേ​ശി​യെ ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി


Published: October 29, 2025 12:18 AM IST | Updated: October 29, 2025 12:18 AM IST

ത​​​ളി​​​പ്പ​​​റ​​​മ്പ് (ക​​​ണ്ണൂ​​​ർ): സി​​​ബി​​​ഐ ച​​​മ​​​ഞ്ഞ് മൂ​​​ന്നു കോ​​​ടി 15.5 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത യു​​​പി സ്വ​​​ദേ​​​ശി​​​യെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. സി​​​ബി​​​ഐ ച​​​മ​​​ഞ്ഞ് ക​​​ണ്ണൂ​​​ർ മൊ​​​റാ​​​ഴ സ്വ​​​ദേ​​​ശി റി​​​ട്ട. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മൂ​​​ന്നു കോ​​​ടി 15.5 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ് സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ന​​​വാ​​​ബ്ഗ​​​ഞ്ച് സ്വ​​​ദേ​​​ശി റോ​​​ഹി​​​ത് സ​​​ർ​​​സ​​​ദി​​​നെ (32) റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നു​​​ജ് പ​​​ലി​​​വാ​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി കീ​​​ർ​​​ത്തി ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​സ്.​​​ഐ. മ​​​നോ​​​ജ് കാ​​​നാ​​​യി, എ​​​എ​​​സ്ഐ എ​​​സ്.​​​ജി. സ​​​തീ​​​ശ​​​ൻ , സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ.​​​വി. അ​​​നീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് വി​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​യു​​​ന്ന മ​​​ക്ക​​​ളു​​​ള്ള മൊ​​​റാ​​​ഴ പാ​​​ളി​​​യ​​​ത്ത് വ​​​ള​​​പ്പി​​​ലെ അ​​​ശ്വ​​​തി ഹൗ​​​സി​​​ൽ കാ​​​രോ​​​ത്ത് വ​​​ള​​​പ്പി​​​ൽ ഭാ​​​ർ​​​ഗ​​​വ​​​നി​​​ൽ (74) നി​​​ന്ന് പ്ര​​​തി​​​ക​​​ൾ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. 2024 സെ​​​പ്റ്റം​​​ബ​​​ർ 19 നും ​​​ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സി​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​റ​​​ഞ്ഞ് സാ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത് സ​​​ർ​​​വ​​​യ​​​ല​​​ൻ​​​സി​​​ൽ നി​​​ർ​​​ത്തു​​​ക​​​യും സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഴി പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ണം മാ​​​റ്റി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി ഒ​​​രു കോ​​​ടി 20 ല​​​ക്ഷം രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തി​​​നു പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ​​​ത്തി​​​യ ക്രൈം​​​ബ്രാ​​​ഞ്ച്സം​​​ഘം സാ​​​ഹ​​​സി​​​ക​​​മാ​​​യാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​അ​​​റ​​​സ്റ്റു ചെ​​​യ്തു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : duped CBI Crime Branch UP native

Recent News

Up