ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ 16 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. 46 റൺസെടുത്ത നായകൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ.
റോവ്മാൻ പവൽ 44 റൺസും അലിക്ക് അത്തനാസെ 34 റൺസും ബ്രാണ്ടൻ കിംഗ് 33 റൺസും എടുത്തു. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹ്മദ് രണ്ട് വിക്കറ്റും റിഷാദ് ഹൊസെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.
വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 149 റൺസിൽ ഓൾഔട്ടായി. 33 റൺസെടുത്ത തൻസിം ഹസനും 28 റൺസെടുത്ത തൗഹിദ് ഹൃദോയ്യും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഖേൽ ഹൊസെയ്ൻ രണ്ട് വിക്കറ്റും ഖാറി പയറിയും റൊമാരിയോ ഷെപ്പേഡും ഒരു വിക്കറ്റ് വീതവും എടുത്തു.
വിൻഡിന്റെ റോവ്മാൻ പവലാണ് മത്സരത്തിലെ താരം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-0 ത്തിന് മുന്നിലെത്തി.