തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലും ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.
ഒപിയിൽ പിജി വിദ്യാർഥികളുടെ സേവനം മാത്രമാണു ലഭ്യമായത്. ഇതോടൊപ്പം വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിച്ചു.
ഒപി ബഹിഷ്കരണത്തോടനുബന്ധിച്ചു നടന്ന പ്രതിഷേധസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നരാ ബീഗം നിർവഹിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ചട്ടപ്പടി സമരവും തുടർന്നു. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സാ വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. നവംബർ അഞ്ചിനും ഒപി ബഹിഷ്കരണം നടത്തും.
Tags : Medical College Doctors boycott OP