കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 117 റൺസാണ് നാറ്റ് സിവർ എടുത്തത്. ടമ്മി ബ്യൂമോണ്ട് 32 റൺസും ഹീതർ നൈറ്റ് 29 റൺസും എടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക്ക രണവീര മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉദേശിക പ്രബോധനിയും സുഗന്ധിക കുമാരിയും രണ്ട് വിക്കറ്റ് വീതവും കവിഷ ദിൽഹരി ഒരു വിക്കറ്റും വീഴ്ത്തി.