കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം "ഹൃദ്യം 2025' വിവിധയിനം കലാപരിപാടികളോട് കൂടി വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ബിനീദ് അൽ ഗറിലുള്ള ഹോട്ടൽ പാർക്ക് അവന്യുവിൽ വച്ച് നടത്തപെടും.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ മുഖ്യാതിഥി ആയിരിക്കും. ഗ്ലോബൽ വൈസ് ചെയർമാൻ (ഇന്ത്യ റീജിയൺ) സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്റ് ഷീല റെജി (ദുബായി), ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ജോർജ് (അബുദാബി), മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്ണ്യൻ (യുഎഇ), ദുബായി പ്രൊവിൻസ് ജനറൽ സെക്രട്ടറി റെജി ജോർജ് കൂടാതെ കുവൈറ്റിലെ സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർസംബന്ധിക്കും.
പ്രശ്സ്ത കുവൈറ്റി ഗായകൻ മുബാറക് അൽ റാഷീദ്, യെസ് ബാൻഡ് മ്യൂസിക് ടീം എന്നിവരുടെ ആകർഷകമായാ ഗാനമേള, കൂടാതെ കുവൈറ്റ് ഡബ്ല്യുഎംസി കുടുംബാംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നിരവധിയായ സംഗീത നൃത്തകലാപരിപാടികളും ഉണ്ടായിരിക്കും.
പാർക്ക് അവന്യു സ്പെഷ്യൽ ഓണസദ്യയോട് കൂടി പരിപാടി അവസാനിക്കുമെന്ന് ഡബ്ല്യുഎംസി കുവൈറ്റ് പ്രൊവിൻസ് ചെയർമാൻ മോഹൻ ജോർജ്, പ്രസിഡന്റ് ചെസിൽ ചെറിയാൻ, ജനറൽ സെക്രട്ടറി ജസ്റ്റി തോമസ്, ട്രഷറർ സുരേഷ് ജോർജ്, തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags : WMC Kuwait Onam Kuwait