NRI
കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ(ഐഎസ്എ) കുവൈറ്റ് ഘടകം നിലവിൽ വന്നു.
നാസർ അബു താലിബ് (പ്രസിഡന്റ്), മഹ്ദി അക്ബർ (വൈസ് പ്രസിഡന്റ്), ഷെമേജ് കുമാർ (സെക്രട്ടറി), മഹേഷ് നായർ (ജോയിന്റ് സെക്രട്ടറി), ബാല ഏലമാരൻ (മെമ്പർഷിപ്പ് ചെയർ), അംബലവണ്ണൻ (ജോയിന്റ് മെമ്പർഷിപ്പ് ചെയർ), രാജേഷ് സാവ്നി (ട്രഷറർ), മുഹമ്മദ് സാദ് (ജോയിന്റ് ട്രഷറർ), രഘു രാമൻ (പ്രോഗ്രാം ചെയർ) എന്നിവരാണ് ഭാരവാഹികൾ.
സുരക്ഷിതമായ അന്തരീക്ഷത്തിൽ ഡിജിറ്റൽ പരിവർത്തനം, ഉത്പാദന കാര്യക്ഷമത, സുസ്ഥിര പ്രവർത്തനം എന്നിവ പ്രാപ്തമാക്കുന്നതിന് കുവൈറ്റ് സാങ്കേതിക രംഗത്തെ ഓട്ടോമേഷൻ പ്രഫഷണലുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എ രൂപം കൊണ്ടത്.
NRI
കുവൈറ്റ് സിറ്റി: തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ(78) കുവൈറ്റിൽ അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.
കുവൈറ്റ് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്. ഭാര്യ ജമീല. മക്കൾ: ഫാറസ്, റജിൽ, മുഹമ്മദ് റഫീഖ്, ഷുറൂഖ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈറ്റ് കെഎംസിസി ഹെൽപ് ഡസ്ക് നേതൃത്വം നൽകി വരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലും നടക്കും.
വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ നടക്കുക. റവ.ഡോ. ഡി.ജെ. അജിത്കുമാർ ദൈവവചനം പ്രഘോഷിക്കും. കെടിഎംസിസി ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ പ്രവർത്തങ്ങൾക്ക് റോയി കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വറുഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി.സണ്ണി (ട്രഷറർ), സജു വി. തോമസ് (കോമൺ കൗൺസിൽ അംഗം), ജീസ് ജോർജ് ചെറിയാൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.
NRI
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. ചങ്ങനാശേരി മാമ്മൂട് സ്വദേശി വഴീപറമ്പിൽ ജോസഫ് ജോസഫ്(49) ആണ് മരിച്ചത്. കുവൈറ്റിലെ മംഗഫിലായിരുന്നു താമസം.
സെയിൽസ് എക്സിക്യുട്ടീവായിരുന്ന ജോസഫ് കുവൈറ്റിലെ മംഗഫിലായിരുന്നു താമസിച്ചിരുന്നത്. പരേതരായ അഗസ്തി ജോസഫ് - ത്രേസ്യാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കൾ: ഡെന്നീസ്, ഡെൽവിൻ, ഡെൽസൺ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വൽസ ജോസ്(വൽസമ്മ - 56) കുവൈറ്റിൽ അന്തരിച്ചു. സബാഹ് മെറ്റേണിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.
പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളായിരുന്നു. ഇരിങ്ങോൾ കുറുപ്പംപടി സ്വദേശി ജോസാണ് ഭർത്താവ്.
സംസ്കാരം പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഡോ. തലാൽ താക്കി എന്നിവർ പങ്കെടുത്തു.
2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.
ധാരണാപത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും.
സേവനങ്ങൾക്കായി +965 411 05354, +965 974 05211 എന്നീ മൊബൈൽ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽവഴി നിയമപരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്‍പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്. സതേണ്‍ വികാരിയാത്തിൽ പത്തു ലക്ഷവും.
International
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 13 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യദുരന്തത്തിനിരയായ കൂടുതൽ പേർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നതായി സൂചന.
പത്ത് പേരുടെ മരണം സൃഷ്ടിച്ച നടുക്കത്തിനിടയിലാണ് കൂടുതൽ പേർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നതായി വാർത്തകൾ വരുന്നത്.
മരിച്ചവരിലും ചികിത്സയിലുള്ളവരിലും കൂടുതലും ഇന്ത്യക്കാരാണെന്നാണ് സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ എംബസിയും സംഭവവികാസങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
International
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായത്.
മരിച്ചവർ എതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. ഇവരിൽ ഭൂരിഭാഗം പേരും നിർമാണത്തൊഴിലാളികളാണ്.
ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായിരിക്കുന്നത്.
വ്യാജ മദ്യത്തില്‍ നിന്നാണ് ഇവർക്ക് വിഷബാധയുണ്ടായതെന്നാണ് നിഗമനം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ഇ-വീസ സൗകര്യം നടപ്പാക്കുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്ത അപേക്ഷാ സംവിധാനത്തിലൂടെ കുവൈറ്റ് പൗരന്മാർക്ക് എവിടെ നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.
അഞ്ചു വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസ, ഒരു വർഷത്തേക്കുള്ള ബിസിനസ് വിസ, 60 ദിവസത്തേക്കുള്ള മെഡിക്കൽ വീസ, 30 ദിവസത്തേക്കുള്ള കോൺഫറൻസ് വീസ എന്നിവയായിരിക്കും ലഭ്യമാക്കുക.
അഞ്ച് വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസക്ക് 80 യു എസ് ഡോളർ മാത്രമായിരിക്കും ചാർജ്. 3-4 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ വീസ ലഭ്യമാകും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തെത്തുടർന്ന് വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം അറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
NRI
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കുവൈറ്റ് വ്യോമാതിർത്തി തുറന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കൻ ബേസുകൾക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ വിക്ഷേപണത്തെ തുടർന്നായിരുന്നു വ്യോമാതിർത്തികൾ അടച്ചത്.
NRI
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ കീഴിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) സഹകരണത്തോടെയായിരുന്നു പരിപാടി.
"ഒരു ഭൂമി, ഒരു ആരോഗ്യം എന്നതിനായി യോഗ' എന്നതാണ് 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യോഗ ഒരു അംഗീകൃത കായിക ശാഖയായാണ് ഒസിഎ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം പറഞ്ഞു. യോഗ സെഷനിൽ പങ്കെടുക്കാൻ പദ്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര (സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമിതി സ്ഥാപകൻ), പദ്മശ്രീ ശൈഖ ഷൈഖ അൽ സബാഹ് എന്നിവർ എത്തിയിരുന്നു.
യോഗയുടെ സർവദേശീയ അംഗീകാരഖത്തെ പരിഗണിച്ച് 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കുവൈറ്റിലേക്ക് ആദ്യമായി പൊതുസ്ഥലത്ത് യോഗ സെഷൻ സംഘടിപ്പിക്കപ്പെട്ടത് ഈ വർഷമാണ്.