x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

യു​ക്രെയ്​നിൽ റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം; ര​ണ്ട് പേ​ർ മ​രി​ച്ചു


Published: October 25, 2025 08:24 PM IST | Updated: October 25, 2025 08:50 PM IST

കീ​വ്: യു​ക്രെയ്‌നിൽ ഇ​ന്ന് പു​ല​ർ​ച്ചെ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റ​ഷ്യ ബാ​ലി​സ്റ്റി​ക്ക് മി​സൈ​ലാ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് മേ​യ​ർ വി​ടാ​ലി ക്ലി​റ്റ്സ്കോ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്ത് അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കീ​വി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് പ​തി​ച്ചു. തു​ട​ർ​ന്നാ​ണ് ര​ണ്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും കീ​വ് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : russia attacks ukraine missile attack explosion in kyiv two dead

Recent News

Up