കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ(ഐഎസ്എ) കുവൈറ്റ് ഘടകം നിലവിൽ വന്നു.
നാസർ അബു താലിബ് (പ്രസിഡന്റ്), മഹ്ദി അക്ബർ (വൈസ് പ്രസിഡന്റ്), ഷെമേജ് കുമാർ (സെക്രട്ടറി), മഹേഷ് നായർ (ജോയിന്റ് സെക്രട്ടറി), ബാല ഏലമാരൻ (മെമ്പർഷിപ്പ് ചെയർ), അംബലവണ്ണൻ (ജോയിന്റ് മെമ്പർഷിപ്പ് ചെയർ), രാജേഷ് സാവ്നി (ട്രഷറർ), മുഹമ്മദ് സാദ് (ജോയിന്റ് ട്രഷറർ), രഘു രാമൻ (പ്രോഗ്രാം ചെയർ) എന്നിവരാണ് ഭാരവാഹികൾ.
സുരക്ഷിതമായ അന്തരീക്ഷത്തിൽ ഡിജിറ്റൽ പരിവർത്തനം, ഉത്പാദന കാര്യക്ഷമത, സുസ്ഥിര പ്രവർത്തനം എന്നിവ പ്രാപ്തമാക്കുന്നതിന് കുവൈറ്റ് സാങ്കേതിക രംഗത്തെ ഓട്ടോമേഷൻ പ്രഫഷണലുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എ രൂപം കൊണ്ടത്.