ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ശനിയാഴ്ച ടാമ്പ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
ഓൺലൈനായിട്ട് നടത്തിയ പരിപാടികളുടെ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ATHMA ഫേസ്ബുക് പേജ് സന്ദർശിക്കുക.