മുംബൈ: മയക്കുമരുന്ന് വില്പന ശൃംഖലയുടെ സൂത്രധാരനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ കൂട്ടാളിയുമായ ഡാനിഷ് ചിക്ന എന്ന ഡാനിഷ് മർച്ചന്റിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.
ഗോവയിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഡാനിഷ് പിടിയിലായത്. ദാവൂദ് ഗാംഗിന്റെ മയക്കുമരുന്ന് വില്പന ശൃംഖല നിയന്ത്രിച്ചിരുന്നത് ഡാനിഷായിരുന്നു.
മുംബൈ പോലീസ് ഡാനിഷിനെതിരേ ഏഴു ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രാജസ്ഥാൻ പോലീസും ഇയാൾക്കെതിരേ മുന്പ് കേസെടുത്തിരുന്നു.
Tags : Dawood Ibrahim Ncb arrest