തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്നും പിൻമാറാനുള്ള ഇടതുമുന്നണി സർക്കാരിന്റെ തീരുമാനം ചരിത്രപരമായ വങ്കത്തരമായി ഭാവി തലമുറ വിലയിരുത്തുമെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ.
നരേന്ദ്രമോദിയോടുള്ള രാഷ്ട്രീയ വൈരാഗ്യം ഭാവിതലമുറയുടെ മേൽ തീർക്കുന്ന ഹീനമായ രീതിയാണ് ഇടതുമുന്നണിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടി മുന്പ് കംപ്യൂട്ടറിനെ എതിർത്തതു പോലെയാണ് ഈ നിലപാടും എന്ന് മുരളീധരൻ പറഞ്ഞു.
രാജ്യത്തെ 95 ശതമാനം സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾക്ക് ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം കേരളത്തിലെ കുട്ടികൾക്ക് നിഷേധിക്കുന്നു. ഇത് ശരിയാണോ എന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും മുരളീധരൻ പറഞ്ഞു.
Tags : V. Muralidharan PM shri