Kerala
മലപ്പുറം: പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന് കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.
പോത്തുകല്ല് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വച്ചാണ് പ്രതികൾ പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും പിടിച്ചുപറിച്ചു. തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
പുതുപ്പള്ളി: മീനടത്തുനിന്നും എംഡിഎംഎയുമായി അറസ്റ്റിലായ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ ലോഡ്ജില്‍നിന്ന് ഒരു യുവാവിനെയും എംഡിഎംഎയുമായി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
മീനടം വെട്ടത്തുകവല ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്‍പുരപ്പടി സമീപം മഠത്തില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വാകത്താനം ഇരവുചിറ കൊണ്ടോടിപ്പടി വെള്ളത്തടത്തില്‍ അമല്‍ദേവ് (37), ഇയാളുടെ ഭാര്യ ശരണ്യ രാജന് (35), ആലപ്പുഴ കഞ്ഞിക്കുഴി മൈതറ കുറ്റുവേലി പുകവലപ്പുരക്കല് രാഹുല്‍ രാജ് (33) എന്നിവരെ ഞായറാഴ്ച രാവിലെയും കോട്ടയം ടിബി റോഡ് ഭാഗത്തെ ലോഡ്ജ് മുറിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പാറത്തോട് ചേറ്റുപാറ സന്യാസിപ്പാറ തൊടുകയില്‍ അന്‍വര്‍ഷായെ(29)യുമാണു പിടികൂടിയത്.
മീനടത്തുനിന്നും 68.98 ഗ്രാം എംഡിഎംഎ ഇവരുടെ വീടിനുള്ളിലെ അലമാരയില്‍നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അന്‍വര്‍ഷാ താമസിച്ചിരുന്ന ലോഡ്ജില്‍നിന്നും 7.66 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. അന്വര്ഷായ്ക്കെതിരെ പത്തനംതിട്ട, പമ്പ, കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കണ്ണൂർ: ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. സ്വകാര്യ ലേഡീസ് ഹോസ്റ്റലിൽ രാത്രി പത്തോടെയാണ് സംഭവം.
പ്രതി മദ്യ ലഹരിയിലാണെന്നാണ് സംശയം. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിയെ മധുരയിൽ നിന്ന് പിടികൂടി. ഇയാളെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
17ന് (വെള്ളിയാഴ്ച്ച) പുലര്‍ച്ചെ പരാതി ലഭിച്ചെന്നും പിറ്റേന്ന് (ശനിയാഴ്ച്ച) വൈകുന്നേരത്തോടെ തന്നെ പ്രതിയിലേക്ക് എത്താനുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ഡിസിപിടി ഹറാഷ് വ്യക്തമാക്കി. മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
ലോറി ഡ്രൈവറായ പ്രതി ജോലിക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു എന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഇയാളിലേക്ക് പോലീസിനെ എത്തിച്ചത്.
പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴക്കൂട്ടത്ത് നൈറ്റ് പട്രോളിങ് കൂടുതല്‍ ഊര്‍ജസ്വലമാക്കും. എല്ലാ ഹോസ്റ്റലുകള്‍ക്കും കൃത്യമായ രജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.' ഡിസിപി അറിയിച്ചു.
ഒക്ടോബര്‍ 17നായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.
National
ബംഗളൂരു: നഗരത്തിൽ കവര്‍ച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം.
ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണം നല്കാന് ആവശ്യപ്പെടുകയായിരുന്നു.
ഉഷ തന്റെ സ്വര്‍ണമാല ഊരി നല്കി. എന്നാല്‍, വരലക്ഷ്മി സ്വര്‍ണം നല്കാന് തയ്യാറായില്ല. ഇതേ തുടര്‍ന്ന്, വരലക്ഷ്മിയെ വടിവാള്‍ കൊണ്ട് ആക്രമിച്ച യോഗാനന്ദ, ഇവരുടെ രണ്ട് വിരലുകള്‍ വെട്ടിമാറ്റികയായിരുന്നു. ശേഷം ഏഴ് പവന്റെ സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ടു.
Kerala
ആലപ്പുഴ: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് കുഴുവടി പടീറ്റതിൽ വീട്ടിൽ രാഹുൽ (29) ആണ് അറസ്റ്റിലായത്.
മാവേലിക്കരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് സ്കൂളിൽ നിന്നും മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞത്. ഉടൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു. പ്രതി കുട്ടിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തും അച്ഛനൊപ്പം വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു.
കുട്ടി അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം, അച്ഛൻ പുറത്തേക്ക് പോയ സമയം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്. യുവതിയെ തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്ഐ എസ്.എസ് ശ്രീലാൽ, എഎസ്ഐ റോണി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂര്‍: വധശ്രമ കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അണ്ടത്തോട് ബീച്ച് റോഡില്‍ കൊപ്പര വീട്ടില്‍ മുജീബ് റഹ്മാന് (52) ആണ് അറസ്റ്റിലായത്.
വടക്കേക്കാട് എസ്എച്ച്ഒ എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് രാത്രി മന്ദലാംകുന്ന് സെന്ററിൽ യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരേ വടക്കേക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവ ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ മന്ദലാംകുന്ന് സ്വദേശി മജീദിനെ ഒളിവില്‍ പോകാന്‍ ടിക്കറ്റ് എടുത്ത് കൊടുക്കുകയും കഴിഞ്ഞ ഏഴാം തീയ്യതി ബാംഗ്ലൂര്‍ വഴി ഖത്തറിലേക്ക് പോകുന്നതിനുള്ള സഹായങ്ങള്‍ ചെയ്ത സംഭവത്തിലാണ് കേസിലെ നാലാം പ്രതിയാക്കി മുജീബിനെ അറസ്റ്റ് ചെയ്തത്.
National
ന്യൂഡൽഹി: നന്ദ് നഗ്രി പ്രദേശത്ത് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ആകാശ് (23) എന്ന യുവാവാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. യുവതിയുടെ വീടിന്റെ അടുത്ത വച്ചാണ് സംഭവം. യുവതി ഭക്ഷണം മേടിക്കാൻ കടയിൽ പോയി തിരിച്ചു വരുന്ന സമയത്ത് ആകാശ് തടഞ്ഞ് നിർത്തുകയും കൈയിൽ ഉണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
നിരവധി തവണ കുത്തിയതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി ആകാശിനെ അറസ്റ്റ് ചെയ്തു. യുവതിയും ആകാശും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ കുറച്ച് ദിവസമായി യുവതി ആകാശിന അകറ്റി നിർത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആകാശ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: ബാലുശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. എകരൂരില്‍ തന്നെ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ സുനില്‍, ഘനശ്യാം എന്നിവരാണ് അറസ്റ്റിലായത്.
ഫോണില്‍ പ്രതികളും കൊല്ലപ്പെട്ട പരമേശ്വരും തമ്മില്‍ വൈകുന്നേരം വെല്ലുവിളിച്ചിരുന്നു. രാത്രി പരമേശ്വർ താമസിക്കുന്ന സ്ഥലത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കത്തിയെടുത്ത് കുത്തി.
നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. കൂടെ താമസിക്കുന്ന ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
സുനില്‍, ഘനശ്യാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മറ്റുള്ളവരെ വിട്ടയച്ചു. കുത്തിയ കത്തി പോലീസ് കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
National
ജയ്പുരിൽ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ജയ്പുരിലെ സ്കൂളിലെത്തിയ പ്രതി ശുചിമുറിയിൽ ഒളിച്ചിരുന്നു. പിന്നീട് അവിടെയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സ്കൂളിന്റെ മതിൽ ചാടി കടന്നുകളഞ്ഞു. കുട്ടി അധ്യാപികയെ വിവരം അറിയിക്കുകയും അവർ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
Kerala
തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20 ) ആണ് പിടിയിലായത്.
മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ 25 രാത്രിയാണ് സംഭവം.
വീടിന്റെ അടുക്കളയിലൂടെ കയറിയ പ്രതി, ജയശ്രിയുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിക്ക് പിന്നാലെ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ഇവർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നത്.
National
ന്യൂഡല്‍ഹി: കൊലക്കേസില്‍ ഓള് ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ അറസ്റ്റില്‍.
അലിഗഢില്‍ വ്യാപാരിയായ അഭിഷേക് ഗുപ്തയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജ പാണ്ഡെയെ പോലീസ് അറസ്റ്റ്ചെയ്തത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ, വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍നിന്നാണ് പൂജയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. ആഗ്ര-ജയ്പുര്‍ ഹൈവേയില്‍ ലോധാ ബൈപ്പാസില്‍വെച്ചാണ് പൂജ പോലീസിന്റെ പിടിയിലായത്.
സെപ്റ്റംബര്‍ 26നാണ് അലിഗഢിന് സമീപത്തുവച്ച് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. അച്ഛനും മറ്റൊരു ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെയാണ് വാടക കൊലയാളികള്‍ അഭിഷേക് ഗുപ്തയ്ക്ക് നേരേ വെടിയുതിര്‍ത്തത്.
ഉടന്‍തന്നെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അശോക് പാണ്ഡെ-പൂജ പാണ്ഡെ ദമ്പതിമാരാണ് അഭിഷേകിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.
അഭിഷേകുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.വാടക കൊലയാളികളായ മുഹമ്മദ് ഫസലും ആസിഫും ദമ്പതിമാര്‍ക്ക് നേരത്തേ പരിചയമുള്ളവരാണ്.
അഭിഷേകിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതോടെ ദമ്പതിമാര്‍ ഇരുവരെയും ദൗത്യം ഏല്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതിമാരുടെ നിര്‍ദേശമനുസരിച്ചാണ് ഇരുവരും അഭിഷേകിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഇതോടെ കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പൂജ പാണ്ഡെയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 28കാരനെയാണ് പെരുമ്പാവൂര്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്കിയ മൊഴി.
ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: കൊല്ലം പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരൻ അരുൺ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇടവട്ടം സ്വദേശി ഗോകുൽനാഥിനെയാണ് ഇരുവരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.
Kerala
മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാന്‍ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം. പുഴക്കരയിലിരുന്നു മീന്‍ പിടിക്കുകയായിരുന്നു ചെറായി സ്വദേശി കുഞ്ഞാലി (70 ) യെയാണ് പ്രതി പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.
മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം. അബ്ദുസല്‍മാന്റെ പിടിയിൽ നിന്ന് രക്ഷപെട്ട കുഞ്ഞാലി പിന്നീട് പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസിലെ പ്രതി അബ്ദുസല്‍മാനെ പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.
ചിതറ സ്വദേശിയായ യുവതി കിളിമാനൂരിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. ഈ സമയത്താണ് യുവാവുമായുള്ള സൗഹൃദം സംഭവിച്ചത്. ഇൻസ്റ്റഗ്രാമിലാണ് ഷെമീറും യുവതിയും പരിചയപ്പെട്ടത്.
പിന്നീട് ഷെമീർ കിളിമാനൂരിലെത്തി. 2024 മേയ് 25 ന് യുവതിയെ കിളിമാനൂരിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് യുവതി കിളിമാനൂരിലെ പഠനം നിർത്തി. കുറച്ച് നാളുകൾക്ക് ശേഷം ജോലി തേടി വിദേശത്തേക്ക് പോയി.
എന്നാൽ ഷെമീർ യുവതിയെ തേടി വിദേശത്തേക്ക് എത്തി. സുഹൃത്തുക്കൾ വഴി യുവതിയുടെ താമസസ്ഥലം കണ്ടെത്തിയ ഷെമീർ നിരന്തരം യുവതിയുടെ പിന്നാലെ പോയി ശല്യം ചെയ്തു. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങി.
തിരുവനന്തപുരത്ത് എത്തിയ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനകളടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ ബസ് കണ്ടക്ടർ പത്തിരിപ്പാലം സ്വദേശിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.
പെൺകുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
National
ഷിംല: ഹിമാചല്‍പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരന് രാംകുമാര്‍ ബിന്ദല് പീഡനക്കേസിൽ അറസ്റ്റില്‍.
ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍(81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായാണ് 25 വയസുകാരിയായ യുവതിയുടെ ആരോപണം.
രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളില്‍ അദ്ദേഹം സ്പര്‍ശിച്ച ശേഷം ലൈംഗീക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചുവെന്നും സ്ത്രീ തന്റെ അസുഖം വീശദീകരിച്ചപ്പോള്‍ നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്.
പരിശോധനയ്ക്കിടെ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും യുവതി നിരസിക്കുകയായിരുന്നു. എന്നാല്‍ പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ പീഡിപ്പിക്കുയായിരുന്നു. യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യുവതി പോലീസിനെ സമീപിച്ച് രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു. പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു.
വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: നോയിഡയിൽ ധാബാ തൊഴിലാളിയെ മർദിച്ച് കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൗശൽ മിത്ര എന്നയാളാണ് അറസ്റ്റിലായത്.
ഒക്ടോബർ മൂന്ന് രാത്രിയാണ് സംഭവമുണ്ടായത്. ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ധാബയിലെ തൊഴിലാളി നീതു കശ്യപാണ് മർദനമേറ്റ് മരിച്ചത്.
ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ഗൊപാൽ ജി ധാബയിൽ എത്തിയ കൗശൽ മിത്രയും സുഹൃത്തുകളും ഭക്ഷണം പാഴ്സൽ ആയി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കശ്യപ് അത് നിരസിച്ചു. വൈകിയതിനാൽ ഭക്ഷണം നൽകാനാകില്ല എന്നാണ് കശ്യപ് പറഞ്ഞത്.
തുടർന്ന് തർക്കമുണ്ടാവുകയും ആക്രമാസക്തരായ പ്രതികൾ കശ്യപിനെ മർദിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ കശ്യപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഒരു സുഹൃത്ത് നേരത്തെ പിടിയിലായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
National
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച തമിഴ്നാട്ടിൽ നിന്നുള്ള 47 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അഞ്ച് ട്രോളറുകളും പിടിച്ചെടുത്തു.
വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ നാവികസേന വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രമന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി.
കഴിഞ്ഞ മാസം ജാഫ്നയ്ക്ക് സമീപം 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്യുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: കോന്നിയിൽ വനിതാ എസ്ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. കോന്നി മെഡിക്കൽ കോളജിലാണ് സംഭവം.
വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) ആണ് അറസ്റ്റിലായത്.
അമീർഖാന്റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസിംഗ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. അമീർഖാനെ വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം.
Kerala
കൊച്ചി: കോതമംഗലത്ത് കൗമാരക്കാരനെ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പെൺസുഹൃത്തിന്റെ പിതാവും കൂട്ടാളികളും ചേർന്നാണ് കൗമാരക്കാരനെ മർദിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് അടക്കമുള്ള നാല് പേർ പോലീസ് കസ്റ്റഡിയിലാണ്. പ്ലസ്ടു വിദ്യാർഥിയായ 17കാരനൊപ്പം പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്.
പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടി എന്ന വ്യാജേന ചാറ്റ് ചെയ്ത് യുവാവിനെ വിളിച്ചുവരുത്തി വാടകവീട്ടിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം സുഖമില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോതമംഗലത്തെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇവിടെ വച്ചാണ് പിതാവ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണെടുത്ത് 17കാരനുമായി ചാറ്റ് ചെയ്തത്. പെണ്‍കുട്ടി 17കാരനോട് ചെയ്യുന്ന അതേ രീതിയിൽ ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയുടെ പിതാവിന്റെ കൂട്ടുകാരുടെ വാടക വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് ക്രൂര മര്‍ദനത്തിനിരയാക്കിയെന്നാണ് പരാതി. മര്‍ദനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തിരികെ ആണ്‍കുട്ടിയുടെ വീട്ടിലെത്തിക്കുന്നത്. കുട്ടിയുടെ പുറഭാഗത്തടക്കം വലിയ രീതിയിലുള്ള മര്‍ദനമേറ്റിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോൾ മേതല സ്വദേശി ബിജു ബസിൽ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ചു.
നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകൽ പോലീസിൽ ഏൽപ്പിച്ചു.
ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: വലപ്പാട്ട് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വലപ്പാട് കോതകുളം ബീച്ച് തോന്നിപ്പറമ്പിൽ വീട്ടിൽ റിജിൽ (37) ആണ് അറസ്റ്റിലായത്.
വലപ്പാട് പോലീസാണ് റിജിലിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപ് (38) ആണ് കവർച്ചയ്ക്ക് ഇരയായത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവമുണ്ടായത്. വലപ്പാട് കോതകുളത്തുള്ള സൂപ്പർ മാർക്കറ്റ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു ആക്രമണവും പിടിച്ചു പറിയും.
സനൂപ് പ്രതിയുടെ ദേഹത്ത് തട്ടിയതിന്റെ വൈരാഗ്യത്താൽ തടഞ്ഞു നിർത്തി മർദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 25,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 500 രൂപയും രേഖകളും അടങ്ങിയ പഴ്സും കവർച്ച ചെയ്യുകയായിരുന്നു.
Kerala
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ യുവാവ് കൊലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു.
സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മൃതദേഹം.
മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ചൊവ്വന്നൂർ സ്വദേശിയായ സണ്ണി ഒളിവിലായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണി പിടിയിലായത്.
National
ലക്നോ: ഉത്തർപ്രദേശിലെ സാദർ കോട്ട്വാലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ മാനേജർ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് മാനേജറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്കൂൾ മാനേജർ ദിവസങ്ങളോളം കുട്ടിയെ പീഡീപ്പിച്ചതായി പരാതിയിലുണ്ട്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Kerala
കൊല്ലം: എഴുകോണിൽ പോലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇരുമ്പനങ്ങാട് സ്വദേശി സുനിൽകുമാർ, മാറനാട് സ്വദേശികളായ അനന്തു, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സഹായത്തിനെത്തിയ പോലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്ത് എത്തിയ എസ്ഐ രജിത്തിനെയും മറ്റ് പോലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
പോലീസ് വാഹനത്തിനും കേടുപാടുകൾ വരുത്തി. അനന്തുവും മഹേഷും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഐസ്ക്രീം കച്ചവടക്കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ 45 വയസുകാരനാണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കച്ചവടക്കാരൻ ആറ് വയസുകാരിയെ ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ട അമ്മ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഐസ്ക്രീം കച്ചവടക്കാരനെയാണ്. കുട്ടിയുടെ അമ്മയെ കണ്ടയുടൻ കച്ചവടക്കാരൻ സ്ഥലംവിട്ടു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഒളിവിൽ പോയ പ്രതി മറ്റൊരു കുട്ടിയെ കൂടി പീഡിപ്പിച്ചു കൊന്നു.
ഒക്ടോബർ ഒന്നിന് ഭിവണ്ടി പട്ടണത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം ഒരു ചാക്കിലാക്കി രക്ഷപെടുകയായിരുന്നു.
സംഭവദിവസം ബീഹാറിലെ മധുബാനിയിലേക്ക് രക്ഷപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2023ൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റിൽ വിചാരണയ്ക്കായി കോടതിയിൽ കൊണ്ടുവന്നപ്പോൾ അയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
അടുത്തിടെയാണ് കൊല്ലപ്പെട്ട ഏഴു വയസുകാരിയുടെ വീടിന് സമീപം പ്രതി താമസത്തിനെത്തിയത്. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത, ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ലോക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
National
മലപ്പുറം: കൊണ്ടോട്ടിയിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് പിടിയിലായത്.
വാഹനത്തില്‍ കടത്തുകയായിരുന്ന 132 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്സൈസ് കമ്മിഷണര്‍ സ്ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് കാറും 27,000 രൂപയും കണ്ടെടുത്തു.
കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം പറഞ്ഞു. 2023ല്‍ മസിനഗുഡിയില്‍ വെച്ച് മെത്താഫിറ്റാമിനുമായി പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു വീണ്ടും ലഹരിക്കടത്ത്.
Kerala
ആലപ്പുഴ: ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 100 കുപ്പി മദ്യം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.പി. സാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതലായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന ഇയാള്‍ ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനൊടുവിൽ നടത്തിയ പരിശോധനയിലാണ് നന്ദകുമാർ എക്സൈസിന്റെ പിടിയിലായത്.
National
പാറ്റ്ന: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ എൻഎസ്ജി മുൻ കമാൻഡോ പിടിയിൽ. ബജ്റംഗ് സിംഗ് എന്നയാളാണ് രാജസ്ഥാനിൽ അറസ്റ്റിലായത്. സിക്കാർ നിവാസിയായ ഇയാൾ മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ട്.
കഞ്ചാവ് കള്ളക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായിരുന്ന ബജ്റംഗ് സിംഗിനെ ബുധനാഴ്ച രാത്രി ചുരുവിൽ നിന്നാണ് പിടികൂടിയത്.
തെലങ്കാനയിൽ നിന്നും ഒഡീഷയിൽ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതിൽ സിംഗ് മുഖ്യ പങ്കാളിയായിരുന്നുവെന്ന് ഐജി വികാസ് കുമാർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സമയം ഇയാളിൽ നിന്നും 200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സും (എഎൻടിഎഫ്) നടത്തിയ "ഓപ്പറേഷൻ ഗഞ്ജനി'യുടെ ഭാഗമായി രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പത്താം ക്ലാസിനു ശേഷം ബജ്റംഗ് സിംഗ് പഠനം ഉപേക്ഷിച്ചിരുന്നു. എന്നാൽ ആറടി ഉയരവും ഉറച്ച ശരീരഘടനയുമുള്ള ബജ്റംഗ് സിംഗിനെ ബിഎസ്എഫിലെടുത്തു.
പഞ്ചാബ്, ആസാം, രാജസ്ഥാൻ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടർന്നാണ് അദ്ദേഹത്തെ എൻഎസ്ജിയിലേക്ക് തെരഞ്ഞെടുത്തത്. ഏഴ് വർഷം അദ്ദേഹം എൻഎസ്ജി കമാൻഡോ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ 26/11 ഭീകരവിരുദ്ധ പ്രവർത്തനത്തിലും അദ്ദേഹം പങ്കെടുത്തു.
Kerala
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ പിടിയിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ജീവനക്കാരാണ് ഇവർ.
ശ്വേത ശർമ (അസോസിയേറ്റ് ഡീൻ), ഭാവന കപിൽ (എക്സിക്യൂട്ടീവ് ഡയറക്ടർ), കാജൽ (സീനിയർ ഫാക്കൽറ്റി) എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ചോദ്യം ചെയ്യലിൽ, ബാബയുടെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും മറ്റും മറവിൽ വിദ്യാർഥിനികളുടെ മേൽ സമ്മർദം ചെലുത്തിയതായും ഇവർ സമ്മതിച്ചു.
അതേസമയം, ചൈതന്യാനന്ദയുടെ മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐപാഡും അന്വേഷണ സംഘം കണ്ടെടുത്തു. പിടിച്ചെടുത്തവയിൽ, കാമ്പസിലെയും ഹോസ്റ്റലുകളിലെയും സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് ലഭ്യമാക്കുന്ന ഒരു ഫോണും ഉൾപ്പെടുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം എട്ട് കോടി രൂപയും അധികൃതർ മരവിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയനും 2024ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവർ ഫാറൂഖിയെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത രണ്ട് പേരെ വെടിവച്ച് വീഴ്ത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
രോഹിത് ഗോദാര-ഗോൾഡി ബ്രാർ-വീരേന്ദർ ചരൺ സംഘത്തിലെ രണ്ടു പേരെ ജയ്പൂർ-കാളിന്ദി കുഞ്ജ് റോഡിൽ നടന്ന വെടിവയ്പ്പിന് ശേഷമാണ് ഡൽഹി പോലീസ് പിടികൂടിയത്.
ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുൽ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ഫാറൂഖിയെ വധിക്കാൻ, ഗോൾഡി ബ്രാർ, വീരേന്ദർ ചരൺ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവൻ രോഹിത് ഗോദാരയിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫാറൂഖിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇവർ മുംബൈയിലും ബംഗളൂരുവിലും നിരീക്ഷണം നടത്തിയിരുന്നു. 2024ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിച്ച ഫാറൂഖിക്ക് ഇൻസ്റ്റാഗ്രാമിൽ 14.2 ദശലക്ഷം ഫോളോവേഴ്സുണ്ട്. വെടിയേറ്റ രാഹുൽ 2024 ഡിസംബറിൽ ഹരിയാനയിലെ യമുനാനഗറിൽ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പ്രതിയാണ്.
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിന് ഉപയോഗിച്ച തോക്കുകളും മോട്ടോർസൈക്കിളും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Kerala
തൃശൂർ: ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള കരാർ അനുവദിച്ചതിന് കൈക്കൂലി ആവശ്യപ്പെട്ട സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പറേഷന് ചെയർമാൻ വിജിലൻസ് പിടിയിൽ.
കെ.എൻ. കുട്ടമണിയെയാണ് ബുധനാഴ്ച വിജിലൻസ് കൈയോടെ പിടികൂടിയത്. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്.
ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കരന് ജൂലൈയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് കരാർ നൽകിയതിനുള്ള കമ്മീഷനായി 25,000 രൂപ ആവശ്യപ്പെട്ടു.
പിന്നീട് 20,000 രൂപ മതിയെന്നും ഗൂഗിൾ പേ മുഖേന അയച്ച് നൽകിയാൽ മതിയെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷന് വിതരണം ചെയ്യുന്ന ഒരോ ചെടിച്ചട്ടിക്കും മൂന്നു രൂപ വീതം കമ്മീഷനാണ് ആവശ്യപ്പെട്ടത്.
നിലവിൽ വിതരണം ചെയ്തിരിക്കുന്ന ചെടിച്ചട്ടികളുടെ ബിൽ വേഗം മാറി നൽകാമെന്നും അതിനായി ആദ്യ ഗഡുവായ 10,000 രൂപ എത്തിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ബുധനാഴ്ച രാവിലെ 11.10 ന് തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് പരാതിക്കാരനിൽനിന്നു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുട്ടമണിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
National
ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഹരി സിംഗ് കോപ്കോട്ടി (38) എന്നയാളാണ് അറസ്റ്റിലായത്.
പരാതിക്കാരിൽ ഒരാളുടെ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പരാതിക്കാരിയുടെ പിതാവിന് സെപ്റ്റംബർ 14 ന് ലഭിച്ച ഒരു ഫോൺ കോളിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയ പോലീസ് ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഹരി സിംഗിനെ ചൈതന്യാനന്ദയ്ക്ക് ഒരു വർഷമായി അറിയാമെന്നും ഇയാളുടെ നിർദേശപ്രകാരമാണ് ഹരി സിംഗ് ഭീഷണി ഫോൺ കോൾ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം, അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
കോഴിക്കോട്: സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്.
മദ്യലഹരിയിലായിരുന്നു മർദനം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം.
സർക്കാർ സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച കോടതിയെ അറിയിക്കും. കോടതി സ്വമേധയ കേസെടുത്തേക്കുമെന്നാണ് സർക്കാർ തമിഴ്നാട് സർക്കാർ കരുതുന്നത്.
തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
National
ന്യൂഡൽഹി: ലൈംഗീക പീഡന ആരോപണ വിധേയനായ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ.
പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പോലീസ് പിടികൂടിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. പാർഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്.
സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗീകബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.
ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗീക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, 2016ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗീക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.
നിലവിലെ കേസിൽ, പരാതിക്കാരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാർഥികളാണ്. പോലീസ് നിരവധി വിദ്യാർത്ഥിനികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റിൽ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോൾവോ കാർ പോലീസ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചിരുന്നു
Kerala
ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ. നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.
ഒരാഴ്ച മുൻപായിരുന്നു സംഭവം. കുഞ്ഞിന്റെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലുള്ളത്. പൊള്ളലേറ്റ കുഞ്ഞുമായി അമ്മ ആശുപത്രിയിലെത്തിയപ്പോൾ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഭർതൃമാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. അമ്മ ഉപദ്രവിച്ചെന്ന് കുഞ്ഞും മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ യുവതിയും ഭർതൃമാതാവും തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ സിഡബ്ല്യുസി റിപ്പോർട്ട് തേടിയിട്ടുണ്ട്.
Kerala
മലപ്പുറം: അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയെടുത്ത പൂർവ വിദ്യാർഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്.
1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ സമീപിച്ചത്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ വിശ്വാസം പിടിച്ചു പറ്റിയ പ്രതി, പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
National
ലേ: ലഡാക് സംഘർഷത്തിന് ദിവസങ്ങൾക്ക് ശേഷം ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തു. ലേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വാംഗ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.
വാംഗ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) ന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
Kerala
ആലപ്പുഴ: കൊലക്കേസ് പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.
1994ൽ ചെറിയനാട് കുട്ടപ്പ പണിക്കർ(71)എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയപ്രകാശ്. ഇയാളുടെ മർദനത്തിൽ പരിക്കേറ്റ കുട്ടപ്പ പണിക്കർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ജയപ്രകാശ് ബോംബെയ്ക്ക് മുങ്ങിയിരുന്നു. മരണവാർത്ത അറിഞ്ഞതോടെ വിദേശത്തേക്കും പോയി. ഇതോടെ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 1999ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഇയാളെ പിടികൂടാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നിത്തലയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഈ വീട് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഓണത്തിന് ഭാര്യ വീട്ടിലെത്തിയ പ്രതിയെ പോലീസ് കൈയോടെ പിടികൂടി.
Kerala
കോഴിക്കോട്: മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫാറോഖിലാണ് സംഭവം.
ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.
National
ഗോഡ്ഡ: ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബൊറിജോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
17കാരിയാണ് പീഡനത്തിന് ഇരയായത്. ബോറിജോറിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോളാണ് കുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്.
ഇവിടെവച്ച് കുട്ടി ഒരാളുമായി സൗഹൃദത്തിലായി. ഇയാൾ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. ഇവിടെവച്ച് ഇയാളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
മലപ്പുറം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
International
വാഷിംഗ്ടൺ: ചാർലി കിർക്കിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്രമിയെ അറിയുന്നവർ തന്നെയാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. വർധിക്കുന്ന തോക്ക് അതിക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു മറുപടി പറയവേയാണ് കിർക്കിന് വെടിയേറ്റത്.
ട്രാൻസ്ജെൻഡറുകളാണ് വർധിക്കുന്ന വെടിവയ്പുകൾക്കു കാരണമെന്ന് കിർക് പറഞ്ഞതിനു പിന്നാലെയായിരുന്നു വെടി. കെട്ടിടത്തിന്റെ മുകൾനിലയിൽനിന്നു വെടിയുതിർത്ത അക്രമി ഉടനെ കടന്നുകളയുകയായിരുന്നു.
ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് ചാർലി കിർക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ ചാർലി കിർക്ക് വലിയ പങ്ക് വഹിച്ചിരുന്നു.
Kerala
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പര്‍ വേടന് അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
വിവാഹ വാഗ്ദാനം നല്കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്എയ്ക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യുകയും രഹസ്യവിവരങ്ങൾ കൈമാറുകയും ചെയ്ത നേപ്പാളി പൗരൻ അറസ്റ്റിൽ.
നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) എന്നയാളെ കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് ഡൽഹി പോലീസ് ആണ് പിടികൂടിയത്.
യുഎസ് വീസയും മാധ്യമ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാളെ ഐസ്ഐ വലയിലാക്കിയത്.
യുഎസ് വീസയ്ക്കും ജോലി അവസരത്തിനും പകരമായി, ഇന്ത്യൻ സിം കാർഡുകൾ നൽകാമെന്നും ഡിആർഡിഒ, ആർമി യൂണിറ്റുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാമെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
ആധാർ കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാർഡുകൾ ചൗരസ്യ വാങ്ങിയിരുന്നു. തുടർന്ന് അവ നേപ്പാളിലേക്ക് അയച്ചു, അവിടെ നിന്ന് സിമ്മുകൾ ഐഎസ്ഐ പ്രവർത്തകർക്ക് കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പ്രസ്താവനയിൽ പറഞ്ഞു.
ഇവയിൽ 11 സിമ്മുകൾ ഉപയോഗിച്ച് ലാഹോർ, ബഹവൽപൂർ, പാക്കിസ്ഥാനിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വാട്ട്സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടും സോഷ്യൽ മീഡിയ വഴി ചാരവൃത്തി ചെയ്യുന്നതിനുമാണ് സിം കാർഡുകൾ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാത് കുമാർ ചൗരസ്യ. നേപ്പാളിലും ബീഹാറിലും നിന്നായാണ് പഠനം നടത്തിയത്. ഇയാൾ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിഎസ്സി ബിരുദവും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ഡൽഹിയിലും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായും ഏരിയ സെയിൽസ് മാനേജരായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
2017ൽ ഇയാൾ കാഠ്മണ്ഡുവിൽ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ ഇത് തകർന്നു. ഇതേതുടർന്ന് ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
2024 ൽ കാഠ്മണ്ഡുവിൽ വച്ച് ഒരു നേപ്പാളി ഇടനിലക്കാരൻ വഴിയാണ് ഇയാൾ ഐഎസ്ഐ പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആഗ്രഹത്താൽ ഇയാൾ സിം കാർഡുകൾ നൽകാമെന്നും പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്നും ഡിസിപി കൗശിക് പറഞ്ഞു.
Kerala
ലപ്പുറം: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ പരാതിയിൽ യൂട്യൂബര്‍ അറസ്റ്റിൽ. മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പു ആണ് അറസ്റ്റിലായത്.
ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവ് പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു.
സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പ്രതിയെ രണ്ടു വര്‍ഷം മുമ്പു സംഘടനാപരമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Kerala
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കെ.കെ. രമ എംഎൽഎയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓണം വൈബ് ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ തയാറായില്ല.
എന്നാൽ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രവർത്തകരോട് ഷാഫിയും തട്ടിക്കയറി. പ്രതിഷേധിച്ചോളു, അത് നിങ്ങളുടെ അവകാശമാണെന്നും ആവശ്യമില്ലാത്തത് പറയരുതെന്നും ഷാഫി പറഞ്ഞു. ഏറെ പണിപെട്ടാണ് പ്രവർത്തകരെ പോലീസ് സ്ഥലത്ത് നിന്നും മാറ്റിയത്.
Kerala
കോതമംഗലം: ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പോലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പോലീസ് പിടികൂടിയത്.
ബംഗളുരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.
കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി.
ഒളിവിൽ പോയ രാജേഷിന്റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.
National
റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.
ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്‍കുകയായിരുന്നു.
തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എംപിമാർക്ക് അനുമതി. എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നല്‍കിയത്.
എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവർക്കൊപ്പം സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാൽ ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് എംപിമാർ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്‍കിയത്.
Kerala
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്.
ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം.
ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.