തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധിക ധനസഹായം, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടി ര ൂപ ഒറ്റത്തവണയായും അധിക ധനസഹായമായി 220.25 കോടി രൂപയും അനുവദിക്കും.
- •പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കും.
- • മത്സ്യതൊഴിലാളി വിദ്യാർഥികളുടെ സ്കോളർഷിപ്പിന് 25 കോടി അനുവദിക്കും. സ്കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക.
കുടിശിക കൊടുത്തു തീർക്കുന്നവ:
• തണൽ-പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി രൂപ.
• വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ.
• ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ. നഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ട്ടുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി.
ഖാദിതൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി രൂപ.
• യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി.
• പട്ടികജാതി വിഭാഗത്തിലെ മിശ്രവിവാഹിതർക്കുള്ള 64 കോടി.
• പട്ടികവർഗ വിഭാഗത്തിലെ മിശ്രവിവാഹിതർക്കുള്ള 1.17 കോടി.
• മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി.
• മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 82 ലക്ഷം രൂപ.
• പന്പിംഗ് സബ്സിഡി 42.86 കോടി രൂപ
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധസഹായങ്ങളും ആനുകുല്യങ്ങളും
• ലെപ്രസി, കാൻസർ, ക്ഷയ രോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകാൻ പണം അനുവദിക്കും.
• കാസ്പ്, കെബിഎഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും കുടിശിക നിവാരണത്തിനുമായി അധികം വേണ്ട തുക കൂടി ചേർത്ത് ഐബിഡിഎസ് മുഖേന പണം അനുവദിക്കും.
• ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണമായി തുക നൽകും.
• മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസം നീക്കാൻ കഐംഎസ്സിഎലിന് 914 കോടി രൂപ ഐബിഡിഎസ് മുഖേന അനുവദിക്കും.
• സപ്ലൈകോ- വിപണി ഇടപെടലിലെ കുടിശിക തീർക്കാൻ 110 കോടി രൂപ അനുവദിക്കും
• നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടനെ അനുവദിക്കും. കണ്സോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ കുടിശിക തീർക്കാനുള്ള തുക കണ്ടെത്തും.
• ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി അനുവദിക്കും.
• കരാറുകാരുടെ കുടിശിക ബിഡിഎസ് വഴി കൃത്യതയോടെ നൽകും. ഈ ഇനത്തിൽ ആകെ 3094 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 1000 കോടി രൂപ ഈ സാന്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബിഡിഎസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും.
കേരള സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശിക തീർക്കാനായി 88.38 കോടി അനുവദിക്കും.
• വയോമിത്രം 30 കോടി രൂപ
• സ്നേഹപൂർവ്വം 43.24 കോടി രൂപ
• ആശ്വാസകിരണം 6.65 കോടി രൂപ
• സ്നേഹസ്പർശം 25 ലക്ഷം രൂപ
• മിഠായി 7.99 കോടി രൂപ
• വി കെയർ 24ലക്ഷം എന്നിങ്ങനെ അനുവദിക്കും.
Tags :
Kerala Cabinet decisions Manthrisabha