അത്താണികൾ പുതുതലമുറയ്ക്കു കൗതുകക്കാഴ്ച
1544606
Wednesday, April 23, 2025 1:55 AM IST
ചിറ്റൂർ: ഏന്തൽപ്പാലം വേപ്പിൻചുവടിൽ റോഡരികിലെ അത്താണി യുവതലമുറക്കു കൗതുകക്കാഴ്ച. 65 വർഷം മുൻപാണ് ഈ സ്ഥലത്ത് താമസിച്ചിരുന്ന കുടുംബകാരണവർ അത്താണി സ്ഥാപിച്ചത്.
മുൻകാലങ്ങളിൽ കൂടുതൽ വാഹനസൗകര്യമില്ലാത്തതിനാൽ യാത്രക്കാർ തലച്ചുമടയാണ്ചരക്കുകൾ കടത്തുന്നത്. അത്തരക്കാർക്ക് തങ്ങളുടെ തലച്ചുമട് ഇറക്കി അത്താണിക്കല്ലിൽവച്ച് വിശ്രമിച്ചശേഷം തലയിലേറ്റി കൊണ്ടുപോവാൻ ഉതകുന്ന തരത്തിലാണ് ചുമടുതാങ്ങി സ്ഥാപിച്ചിട്ടുള്ളത്.
കിഴക്കൻമേഖലയിൽ കാളവണ്ടികൾ ചരക്കുകടത്തിനു ഉപയോഗിച്ചിരുന്നെങ്കിലും അത്താണികൾ എല്ലാവർക്കും ഗുണകരമായിരുന്നു. റോഡുവികസനത്തിൽ ഇതുപോലുളള 90 ശതമാനം ചുമടുതാങ്ങികളും നീക്കംചെയ്യപ്പെട്ടു. ഇക്കാരണത്താൽതന്നെ പുതുതലമുറയ്ക്ക് ഇത്തരം ചുമടുതാങ്ങികൾ അത്ഭുതക്കാഴ്ചയാണ്.