വല്ലപ്പുഴയിൽ 50 ലക്ഷം രൂപ ചെലവിൽ കളിസ്ഥലം നിർമിക്കും: എംഎൽഎ
1544884
Thursday, April 24, 2025 1:30 AM IST
ഷൊർണൂർ: കാഞ്ഞിരപ്പുഴ പദ്ധതിയുടെ ദീർഘകാലമായി പൂട്ടിക്കിടക്കുന്ന ഓഫീസിന് മുമ്പിലുള്ള സ്ഥലത്ത് കളിസ്ഥലം നിർമിക്കാൻ പദ്ധതി.
ഇതിനായി 50 ലക്ഷംരൂപ അനുവദിക്കുമെന്ന് മുഹമ്മദ് മുഹ്സിൽ എംഎൽഎ അറിയിച്ചു.
പട്ടാമ്പി- ചെർപ്പുളശ്ശരി പ്രധാന പാതയ്ക്കരികിൽ വല്ലപ്പുഴ പഞ്ചായത്ത് ഓഫീസിനടുത്താണ് കാഞ്ഞിരപ്പുഴ പദ്ധതിയുടെ കെട്ടിടവും സ്ഥലവും. 35 വർഷങ്ങൾക്കുമുൻപാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഇൻസ്പെക്്ഷൻ ബംഗ്ലാവായി വല്ലപ്പുഴയിൽ കെട്ടിടം പണിതത്.
കെട്ടിടവും പറമ്പുമായി മുക്കാൽ ഏക്കറിലധികമുണ്ട്. പദ്ധതിയുടെ വല്ലപ്പുഴ ഗേറ്റിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഓഫീസ് 30 വർഷങ്ങൾക്കുമുമ്പ് ഇങ്ങോട്ടുമാറ്റി. കാഞ്ഞിരപ്പുഴ പദ്ധതിയുടെ രണ്ടാംഘട്ടമായ തുപ്പനാട്പദ്ധതി ഉപേക്ഷിച്ചതിനാൽ പദ്ധതിയിൽനിന്ന് വല്ലപ്പുഴയിലും സമീപ പഞ്ചായത്തുകളിലും വെള്ളം ലഭിക്കുകയില്ലെന്നുറപ്പായി.
തുടർന്ന് 15 വർഷം മുമ്പ് ഓഫീസ് അടച്ചുപൂട്ടി. ജീവനക്കാരെ പദ്ധതിയുടെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി.