മുട്ടിക്കുളങ്ങര പോലീസ് ക്യാന്പിൽ ലോകഭൗമദിനം ആചരിച്ചു
1544873
Thursday, April 24, 2025 1:30 AM IST
പാലക്കാട്: കേരളപ്രകൃതി സംരക്ഷണസംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് മുട്ടിക്കുളങ്ങര രണ്ടാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽ സംഘടിപ്പിച്ച ലോക ഭൗമദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെഎപി സെക്കന്റ് ബറ്റാലിയൻ കമാൻഡന്റ് ആർ. രാജേഷ് നിർവഹിച്ചു.
ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി എൻ. ഷാജി തോമസ് മുഖ്യപ്രഭാഷണം നടത്തി.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോ- ഓർഡിനേറ്റർ പി.അബ്ദുള്ള പത്തംകുളം പദ്ധതി വിശദീകരണം നടത്തി. ഭൗമ ദിനാചരണത്തിന്റെ ഭാഗമായി പോലീസ് ക്യാന്പ് അങ്കണത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ചു.
കൊടും വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ദാഹജലം നൽകാനായി സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു.
ഡെപ്യൂട്ടി കമാൻഡന്റ് എസ്. മണികണ്ഠൻ, അസിസ്റ്റന്റ് കമാൻഡന്റുമാരായ വി. പ്രമോദ്, ബി. എഡിസൺ, എസ്. സിനി, ഇൻസ്പെക്ടർ കെ.എം. മുഹമ്മദലി, ഹവിൽദാർ സി. നിതിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
250 പോലീസുകാരും 50 മിനിസ്റ്റീരിയൽ സ്റ്റാഫുകളും പങ്കെടുത്തു.