കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ പ്രവർത്തകസംഗമം
1545479
Saturday, April 26, 2025 1:08 AM IST
പാലക്കാട്: കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ പ്രവർത്തകസംഗമം പാർട്ടി ലീഡർ അഡ്വ.അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു.
ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളിവർഗഭരണകൂടമായി സ്വയം ചിത്രീകരിച്ച പിണറായി സർക്കാർ കേരളത്തിന്റെ തൊഴിലാളിവർഗത്തിന്റെ വഞ്ചകനായി മാറുന്ന കാഴ്ച കേരളജനത ഹൃദയവേദനയോടെ കാണുകയാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പിണറായി സർക്കാർ കോർപറേറ്റ് സഹയാത്രികരായി മാറുന്നതാണ് ജനം കാണുന്നത്. പിഎസ്സിയേയും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി ഇപ്പോൾ പിൻവാതിൽ നിയമനം തകൃതിയായി നടപ്പാക്കുന്നു. കർഷകദ്രോഹ നടപടികൾ മൂലം കർഷകരുടെ അവസ്ഥ അതിദയനീയമാണ്.
റബറിന് ന്യായമായ വില ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. അദ്ദേഹം കുറ്റപ്പെടുത്തി. പ്രവർത്തകസംഗമത്തിൽ ജില്ലാ സെക്രട്ടറി പി.ഒ. വക്കച്ചൻ, വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പള്ളി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ്, എം.എ. ഷാജി, വാസു കാരാട്ട്, എൻ.കെ. പുരുഷോത്തമൻ, കെ.വി. സുദേവൻ, ഗ്രേസി ജോസഫ്, എം.എൽ. ജാഫർ, ശശി പിരായിരി, ഐസക്ക് ജോണ് വേളൂരാൻ, വി.എ. കേശവൻ, വി.ജെ. സാബു വെള്ളാരം കാലായിൽ, ജെയിംസ് തോമസ്, കെ.പി. തങ്കച്ചൻ, എം. തങ്കവേലു, കെ. ദേവൻ, ടിനു മാത്യു കുഴിവേലി, പി.എം. ജോസ് പ്ലാത്തോട്ടം, കെ. വാസുദേവൻ, വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.