കെ.ജെ. മുഹമ്മദ് ഷെമീർ ബിഎൻഐ പ്രീമിയർ ക്രിക്കറ്റ് ലീഗ് നാളെമുതൽ
1545149
Friday, April 25, 2025 1:18 AM IST
പാലക്കാട്: അന്തരിച്ച ബാവ മെറ്റൽസ് ഉടമ കെ.ജെ. മുഹമ്മദ് ഷെമീറിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ബിഎൻഐ പ്രീമിയർ ക്രിക്കറ്റ് ലീഗ് നാളെ ഉച്ചക്ക് രണ്ടിന് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും. ബിഎൻഐ യുടെ പാലക്കാട് ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നായി 9 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് ബാൻഡ് വാദ്യങ്ങളോടെ ആരംഭിക്കുന്ന മാർച്ച് ഫാസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളിലെ കളിക്കാർ അണിനിരക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിന് ഫ്ളഡ് ലൈറ്റുകൾ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൾസലാം, സംഘാടകസമിതി ചെയർമാൻ പ്രമോദ് ശിവദാസ്, ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയും ടൂർണമെന്റ് കോ-ഓർഡിനേറ്ററുമായ സിയാവുദ്ദീൻ പുലവർ, ബിഎൻഎയുടെ ജില്ലയിലെ പ്രഥമ പ്രസിഡന്റ്് നിഖിൽ കൊടിയത്തൂർ, വിവിധ കമ്മിറ്റി ഭാരവാഹികളായ ജിജി വർഗീസ്, ഹരിദാസ് വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച രാത്രി ഫൈനൽ മത്സരത്തോടെ മത്സരത്തിന് തിരശീല വീഴും. ഉത്തരകേരളത്തിലെ പ്രമുഖ പ്ലൈവുഡ് വിതരണക്കാരായ എം.എ. പ്ലൈയാണ് മുഖ്യ പ്രായോജകർ.