സമഗ്രവിദ്യാഭ്യാസ പദ്ധതി: പഞ്ചായത്തുതല സെമിനാർ
1544878
Thursday, April 24, 2025 1:30 AM IST
അലനല്ലൂർ: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള അലനല്ലൂർ പഞ്ചായത്ത് തല സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ബക്കർ മേലേക്കളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വിശദീകരണം മണ്ണാർക്കാട് ബി ആർ സി ട്രെയിനർ പി. കുമാരൻ നിർവഹിച്ചു. എസ്.ആർ ഹബീബുള്ള, പി. യൂസഫ് പ്രസംഗിച്ചു. അലനല്ലൂർ പഞ്ചായത്തിലെ 19 സ്കൂളുകളിൽ നിന്നുമുള്ള പ്രധാനാധ്യാപകർ, എസ്ആർജി കൺവീനർമാർ, പിടിഎ, എംപിടിഎ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.