പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിൽ പുതിയ ജലസംഭരണി സ്ഥാപിക്കുന്നു
1545150
Friday, April 25, 2025 1:18 AM IST
ഷൊർണൂർ: പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജലസംഭരണി നിർമിക്കുന്നതിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു. 85 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും 5 മീറ്റർ ആഴത്തിലുമുള്ള സംഭരണിയാണ് പദ്ധതിയിലുള്ളത്. നാലുകോടി രൂപ ചെലവിലാണ് നിർമാണം. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിലെ 75 ഏക്കർ സ്ഥലത്ത് രണ്ടാംവിള നെൽക്കൃഷി ഉണക്കുഭീഷണിയില്ലാതെ കൃഷിചെയ്യാനും മൂന്നാംവിളയായി പച്ചക്കറിക്കൃഷി ചെയ്യാനും ജലസംഭരണം ഉപകരിക്കും. ശാസ്ത്രജ്ഞർക്ക് ഗവേഷണം നടത്താനും മികച്ചനെൽവിത്തുകളും പച്ചക്കറിവിത്തുകളും കൂടുതലായി ഉത്പാദിപ്പിക്കാനും ഇതുവഴി സാധിക്കും.