"എന്റെ കേരളം' മേള കൊഴുപ്പിക്കാൻ പുഷ്പമേളയും കുതിരസവാരിയും
1544615
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതൽ പത്തുവരെ സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്തു നടക്കുന്ന എന്റെകേരളം പ്രദർശന വിപണന മേള ആകർഷകമാക്കാൻ പുഷ്പമേളയും കുതിരസവാരിയും. രാജ എന്നുപേരുള്ള വെളുത്ത കുതിരയാണ് മേളയെ ആവേശകരമാക്കാനായി എത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേസമയം കുതിരസവാരിയുടെ ഭാഗമാവാം.
ഒരേസമയം എട്ടുപേർക്ക് അലങ്കരിച്ച കുതിരവണ്ടിയിൽ മേളനഗരി ചുറ്റാം. മേള നടക്കുന്ന ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി പത്തുവരെ സവാരിയുണ്ടാകും. വിവിധ വകുപ്പുകളുടെ തീംസർവീസ് സ്റ്റാളുകളും കൊമേഴ്ഷ്യൽ സ്റ്റാളുകളും ഉൾപ്പെടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാകും.
വിവിധ വകുപ്പുകളുടെ വ്യത്യസ്ത സ്റ്റാളുകൾക്കിടയിൽ പുഷ്പമേള വർണാഭമാകും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.