എല്ലാവർക്കും എല്ലാമായിത്തീർന്ന വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പാ: പ്രഫ. രാജീവ് കൊച്ചുപറമ്പിൽ
1544611
Wednesday, April 23, 2025 1:55 AM IST
കല്ലടിക്കോട്: ആധുനിക നൂറ്റാണ്ടിൽ എല്ലാവർക്കും എല്ലാമായിതീർന്ന വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പായുടെ തെന്നും പ്രത്യാശയുടെ വഴിയിലേക്കു ലോകജനതയെ കൈപിടിച്ചുനടത്തിയ അപൂർവ വ്യക്തിത്വമായിരുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ.
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് യുവക്ഷേത്രയിൽ നടത്തിയ ഫ്രാൻസീസ് പാപ്പാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. രൂപതാഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത ഭാരവാഹികളായ ജിജോ അറയ്ക്കൽ, ജോസ് മുക്കട, ദീപ ബൈജു, ജിനി ജോസഫ്, തിമോത്തിയോസ് കടമ്പനാട്ട്, ബിജു മലയിൽ പ്രസംഗിച്ചു.