സ്നേഹിത പോലീസ് സെന്റർ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും കോർകമ്മിറ്റി രൂപീകരണവും
1545155
Friday, April 25, 2025 1:18 AM IST
പാലക്കാട്: കുടുംബശ്രീ മിഷൻ പോലീസ് വകുപ്പുമായി ചേർന്ന് നടത്തുന്ന സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കോർകമ്മിറ്റി രൂപീകരണവും നടന്നു. എസ്പി ഓഫീസിൽ നടന്ന പരിപാടിയിൽ പാലക്കാട് അഡീഷണൽ എസ്പി സി. ഹരിദാസ് അധ്യക്ഷനായി.
കുടുംബശ്രീ ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു.
എക്സ്റ്റൻഷൻ സെന്ററുകളിൽ വരുന്ന കൗണ്‍സിലിംഗ് കേസുകളെകുറിച്ചും സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങളെകുറിച്ചും ചർച്ച ചെയ്തു.
എക്സ്റ്റൻഷൻ സെന്ററുകളുടെ പ്രവർത്തനം കൃത്യമായി മോണിറ്റർ ചെയ്യുന്നതിനായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ, പാലക്കാട് ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എഎസ്ഐ ബി. രജിത, വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ സിഐ. കെ.പി. ബെന്നി, പുതുനഗരം പോലീസ് സ്റ്റേഷനിലെ എസ്ഐ പി. ശ്രീധർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനുരാധ, അഡ്വ. മഞ്ജുള, സൈക്കോളജിസ്റ്റ് ഗ്രീഷ്മ, കമ്യൂണിറ്റി കൗണ്‍സിലർമാർ, സ്നേഹിത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.