മലേഷ്യയിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച് കൂനത്തറസംഘം
1544881
Thursday, April 24, 2025 1:30 AM IST
ഒറ്റപ്പാലം: കൂനത്തറ രാജീവ് പുലവരും സംഘവും മല്യേഷയിൽ അന്തർദേശീയ പാവകളി മഹോത്സവത്തിൽ തോൽപ്പാവക്കുത്ത് അവതരിപ്പിച്ചു.
വള്ളുവനാടൻ ദേവീക്ഷേത്രങ്ങളിൽ പൂരം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന തനത് ആചാര അനുഷ്ഠാനകലാരൂപമായ തോൽപ്പാവക്കൂത്താണ് രാമയണമേളയിൽ അവതരിപ്പിച്ചത്.
മല്യേഷയുടെ പുതുവർഷ ദിനത്തിലാണ് (സംഗ്രം ദിവസം) അന്തർദേശീയ നിഴൽ പാവകളി മഹോത്സവത്തിന്റെ ആഘോഷത്തിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുവാൻ വേദിയുണ്ടായത്. രാമായണം കഥകൾ ഇതിവൃത്തമായി അവതരിപ്പിച്ച് തോൽപ്പാവക്കൂത്ത് ഇതരരാജ്യങ്ങളിൽ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ നിന്നുമുള്ള ഈ പാവകളി സംഘത്തിന് മാത്രം ക്ഷണം ലഭിച്ചത്.
പരമ്പരാഗത ശൈലിയിലുള്ള എണ്ണുകളുടെ വെളിച്ചത്തിൽ കൂത്തുമാടം കൊട്ടിക്കയറുന്ന സമ്പ്രദായങ്ങളോടു കൂടി തന്നെയാണ് ഇവർ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത്.
രാജിവ് പുലവർക്കുപുറമേ ലക്ഷ്മണൻ, മനോജ്, വിജയി കൃഷ്ണൻ എന്നീ കലാകാരന്മാരാണ് മല്യേഷയിൽ നടന്ന പാവകളി അവതരിപ്പിച്ചത്.
പാവകളിയുടെ ഭാവി എന്ത്, എങ്ങനെ ഇനി എന്ന വിഷയത്തിൽ സെമിനാറുമുണ്ടായിരുന്നു. മലേഷ്യ, തായ്വാൻ, ഇന്തോനേഷ്യ, ജാവ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാവകളിസംഘവും മേളയിലുണ്ടായിരുന്നു.